Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുഡ്...ബൈ ഹെനിന്‍

webdunia
PROPRO
ഇരുപത് വര്‍ഷത്തെ ടെന്നീസിനോടുള്ള പ്രണയം. പത്ത് വര്‍ഷത്തെ മത്സരങ്ങള്‍, പത്ത് വര്‍ഷത്തെ വിജയങ്ങള്‍, പത്ത് വര്‍ഷത്തെ വികാര പ്രകടനങ്ങള്‍, വളരെ കുറച്ചുള്ള തോല്‍‌വികളിലെ വിതുമ്പല്‍, പതിനായിരക്കണക്കിന് ആരാധകര്‍, എണ്ണമറ്റ കണ്ണുകളിലെ സന്തോഷ കണ്ണീര്‍. ജസ്റ്റിന്‍ ഹെനിനെ കുറിച്ച് ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.

ലോക ഒന്നാം നമ്പറായിരിക്കെ തന്നെ ടെന്നീസ് ലോകത്തിന്‍റെ നെറുകയില്‍ നിന്നാണ് ഈ ബല്‍ജിയം കാരിയുടെ മടക്കം. അത് കൊണ്ട് തന്നെ ടെന്നീസില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന വനിതാ താരങ്ങള്‍ക്കൊപ്പമാകും ജസ്റ്റിന്‍ ഹെനിന്‍റെ പേരും. ബുധാനാഴ്ച ബല്‍ജിയം താരം അന്താരാഷ്ട്ര മത്സരങ്ങളുടെ നെറുകയില്‍ നില്‍ക്കേ തന്നെ വിരമിച്ചു.

ഫ്രഞ്ച് ഓപ്പണായിരുന്നു അവരുടെ മികവിന്‍റെ യഥാര്‍ത്ഥ സാക്‍‌ഷ്യം പ്രത്യേക വിരുതുള്ള ഫ്രഞ്ച് ഓപ്പണില്‍ 2003, 2005, 2006, 2007 എന്നിങ്ങനെ നാല് തവണയാണ് കിരീടം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 2004 ല്‍ മാത്രവും വിംബിള്‍ഡണില്‍ 2001 ലും 2006 ലും യു എസ് ഓപ്പണില്‍ 2003 ലും 2007 ലും ഹെനിന്‍ കിരീടം നേടി.

ടെന്നീസ് ഇതിഹാസം ബില്ലി ജീന്‍ കിംഗ് ആധുനിക കാലത്തെ ഏറ്റവും മികച്ച ടെന്നീസ് താരമായി ഹെനിനെ കരുതുന്നത് അതു കൊണ്ടാകാം. ഏഴ് ഗ്രാന്‍ഡ്സ്ലാമുകള്‍ ഉള്‍പ്പടെ 41 കിരീടങ്ങള്‍ നേടിയ തിളങ്ങുന്ന ടെന്നീസ് കരിയര്‍ നിറുത്താന്‍ ഹെനിന്‍ തുനിയുമ്പോള്‍ അവര്‍ക്ക് പ്രായം 25 ആണെന്നതാണ് പ്രധാന കാര്യം. കരിയറിന്‍റെ മദ്ധ്യത്തില്‍ മടക്കം‍.

പരുക്കിനു ശേഷം തിരിച്ചു വന്ന ഈ സീസണില്‍ തുടര്‍ച്ചയായി മൂന്ന് പരാജയങ്ങളാണ് ഹെനിനെ വേട്ടയാടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഷറപോവയോട് പരാജയപ്പെട്ട ഹെനിന്‍ മിയാമിയില്‍ സറീനയോടും വീണു പോയി. അതിന് പിന്നാലെ കഴിഞ്ഞയാഴ്ച ബര്‍ലിനില്‍ ദിനാറാ സാഫിനയോട് പരാജയപ്പെട്ടത് ആദ്യ റൌണ്ടില്‍ തന്നെയായിരുന്നു.

webdunia
PROPRO
1999 ല്‍ പതിനാറാം വയസ്സില്‍ ജൂണിയര്‍ ചാമ്പ്യനായി തുടങ്ങിയ ഹെനിന്‍ ആന്‍റ്വെര്‍‌‌പ്പില്‍ ഫ്രഞ്ച് താരം സാരാ പിറ്റ് കോവ്‌സിയെ പരാജയപ്പെടുത്തിയാണ് തന്നിലൂടെ ഒരു ലോകചാമ്പ്യന്‍റെ വരവ് അറിയിച്ചത്. 2000 ല്‍ ഒരു ഒന്നാം നമ്പര്‍ താരത്തിനെതിരെ ആദ്യമായി പൊരുതി. മാര്‍ട്ടീന ഹിഞ്ജിസിനെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൌണ്ടില്‍ നേരിട്ടു.

2001 ല്‍ ടെന്നീസില്‍ ഏറെ കേട്ട പേര് ഹെനിന്‍റെതായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തിയ അവര്‍ വിംബിള്‍ഡണ്‍ ഫൈനലിലും കടന്നു. നാട്ടുകാരി കിം ക്ലിസ്റ്റേഴ്‌സിനൊപ്പം ഫെഡറേഷന്‍ കപ്പും ഷോക്കേസില്‍ എത്തിച്ചു. 2002 ല്‍ നാല് ഫൈനലില്‍ എത്തിയ ഹെനിന്‍ ജര്‍മ്മന്‍ ഓപ്പണില്‍ കിരീടവും നേടി. 2003 ല്‍ 5 ല്‍ നിന്നും 1 ല്‍ എത്തി.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസ് വില്യംസിനോട് പരാജയപ്പെട്ടെങ്കിലും ദുബായ് മാസ്റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന മോണിക്കാ സെലസിനെ ആദ്യമായി കീഴടക്കി.അതിനു പിന്നാലെ ദക്ഷീണ കരൊളിനയിലെ ഫാമിലി കപ്പില്‍ വീനസിനോട് പകരം വീട്ടുകയും ചെയ്തു. ഇതിനിടയില്‍ പരിശീലകനായിരുന്ന കാര്‍ലോസിനോട് പ്രണയവും വേര്‍പിരിയലുമെല്ലാം ഹെനിനെ വാര്‍ത്തകളില്‍ നിറച്ചു.

ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണും ഒളിമ്പിക് കിരീടവുമായിട്ടാണ് 2004 അവസാനിപ്പിച്ചത്. 2005 ല്‍ ക്ലേ കോര്‍ട്ടിന്‍റെ രാജ്ഞിയായി മാറിയ ഹെനിന്‍ 62 മിനിറ്റിനുള്ളില്‍ മേരി പിയേഴ്‌സിനെതിരെ 6-1, 6-1 ന്‍ മത്സരം അവസാനിപ്പിച്ച് കിരീടം നേടുമ്പോള്‍ അത് ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ഫൈനലായി.

2006 പലതരം പരുക്കിന് വിധേയയായ ഹെനിന് ദൌര്‍ഭാഗ്യങ്ങളുടെ വര്‍ഷമായിരുന്നു. എന്നിരുന്നാലും ഫ്രഞ്ച് വിംബിള്‍ഡന്‍ ഓപ്പണ്‍ കിരീടങ്ങള്‍ പിടിച്ചെടുത്തു. 2007 ല്‍ തുടര്‍ച്ചയായി രണ്ട് ടൂര്‍ണമെന്‍റില്‍ പരാജയപ്പെട്ട ശേഷം താന്‍ ആദ്യ കിരീട നേട്ടം നടത്തിയ ആന്‍റ് വെര്‍പ്പ് ടൂര്‍ണമെന്‍റിന് മുമ്പേ തിരിച്ചിറക്കം.

Share this Story:

Follow Webdunia Hindi