Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹാർദ്ദിക് പാണ്ഡ്യ ആൻഡ്രേ റസലിനോളം മികച്ച താരം, ഫിനിഷർ എന്ന നിലയിൽ അവൻ വളരുകയാണ്'

'ഹാർദ്ദിക് പാണ്ഡ്യ ആൻഡ്രേ റസലിനോളം മികച്ച താരം, ഫിനിഷർ എന്ന നിലയിൽ അവൻ വളരുകയാണ്'
, തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (11:49 IST)
ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായി മാറിയ താരമാണ് ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഏകദിനത്തിൽ രണ്ട് അർധ സെഞ്ചറികൾ അടക്കം ഇന്ത്യൻ നിരയിൽ പൊരുതി. വെടികെട്ട് പ്രകടനത്തോടെ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയിപ്പിച്ച് പരമ്പരയും താരം നേടി തന്നു. രണ്ടാം ടി20യിൽ അവസാന ഓവറിൽ പാണ്ഡ്യ നേടിയ രണ്ട് സിക്സറുകളാണ് ഇന്ത്യയെ വിജയത്തിലേയ്ക്കും ടി20 പരമ്പര നേട്ടത്തിലേയ്ക്കും എത്തിച്ചത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഹർഭജൻ സിങ്. 
 
വെസ്റ്റ് ഇൻഡിസിന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ആൻഡ്രേ റസലിനോളം മികച്ച താരമാണ് ഹാർദ്ദിക് പാണ്ഡ്യ എന്ന് ഹർഭജൻ പറയുന്നു. 'വലിയ ഷോട്ടുകൾ കളിയ്ക്കുന്നതിൽ മികവുള്ള താരമാണ് ഹാർദ്ദിക പാണ്ഡ്യ. വമ്പൻ സിക്സറുകൾ നേടാൻ അവനാകും എന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ കൂടുതൽ സ്ഥിരതയോടെ അവൻ കളിയ്ക്കുന്നു. ക്രീസിൽ എങ്ങനെ നിയയുറപ്പിയ്ക്കണം എന്നതിലും, എങ്ങനെ മത്സരം പൂർത്തിയാക്കണം എന്നതിലും അവന് കൃത്യമായ പദ്ധതികൾ ഉണ്ട്. ഓരോ മത്സരത്തിന് ശേഷവും ആത്മവിശ്വാസം വർധിപ്പിയ്ക്കുന്ന പാണ്ഡ്യയെയാണ് കാണാനാകുന്നത്. ഇന്ത്യയുടെ മികച്ച ഫിനിഷർ എന്ന നിലയിലേയ്ക്ക് അവൻ വളരുകയാണ്. 
 
റസലിനെപ്പോലെ, അല്ലെങ്കിൽ റസലിനോളം തന്നെ മികച്ച താരമായിക്കഴിഞ്ഞിരിയ്ക്കുന്നു ഹാർദ്ദിക് പാണ്ഡ്യ. മികച്ച സിക്സറുകൾ അവൽനിന്നും ഉണ്ടാകുന്നു. വ്യക്തമായ പദ്ധതിയോടെ തന്നെയാണ് അവൻ കളിയ്ക്കുന്നത്. ഫാസ്റ്റ് ബൗളർമാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമ്പോൾ സ്പിന്നർമാരെ കടന്നാക്രമിയ്ക്കുന്നു. ആവശ്യമായ സമയങ്ങളിൽ സിംഗിളുകൾ എടുത്ത് നിലയുറപ്പിയ്ക്കുന്നു. ഏത് ബൗളറെ ആക്രമിയ്ക്കണം എന്ന് കൃത്യമായി അവന് അറിയാം, ആക്രമണകാരിയായ ബാറ്റ്സ്‌മാൻ എന്നതിലുപരി ബുദ്ധിമാനായ കളിക്കാരൻ എന്ന നിലയിലേയ്ക്ക് ഹാർദ്ദിക് വളർന്നു.' ഹർഭജൻ പറഞ്ഞു. 22 പന്തില്‍നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പടെ പുറത്താവാതെ 42 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ രണ്ടാം ടി20യിൽ സ്വന്തമക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 പരമ്പര ഇന്ത്യയ്ക്ക്, വിജയം ഒരുക്കിയത് അവസാന ഓവറിൽ രണ്ട് സിക്സർ പായിച്ച ഹാർദ്ദിക് പാണ്ഡ്യ