Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ സന്നാഹം കലക്കി; ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

മഴ മുടക്കിയ മൽസരത്തിൽ ഇന്ത്യയ്ക്ക് 45 റൺസ് ജയം

Shami
ഓവല് , തിങ്കള്‍, 29 മെയ് 2017 (09:00 IST)
ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി നടന്ന സന്നാഹ മൽസരത്തിൽ ന്യൂസിലൻഡിനെതിരെ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്ക് ജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ 45 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. 
 
190 റൺസ് വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റൺസിൽ എത്തിയപ്പോഴാണ് വില്ലനായി മഴയെത്തിയത്. വിരാട് കോലി 52 റൺസുമായി പുറത്താവാതെ നിന്നു. ശിഖർ ധവാൻ 40 റൺസെടുത്തു. 66 റൺസെടുത്ത ലൂക്ക് റോഞ്ചിയാണ് കിവീസിന്‍റെ ടോപ് സ്കോറർ. 
 
ക്യാപ്റ്റൻ വില്യംസൺ എട്ടും റൺസിനും ഗപ്റ്റിൽ ഒൻപത് റണ്‍സിനും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ രണ്ട് വിക്കറ്റ് നേടി. ചാമ്പ്യൻസ് ട്രോഫിയിൽ ജൂൺ  നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ ക്ലാസിക് സ്റ്റംമ്പിംഗ് വീണ്ടും; ഇത്തവണ പണികിട്ടിയത് ന്യൂസിലന്‍ഡ് താരം ഗ്രാന്‍ഡ് ഹോമിന് - വീഡിയോ