Webdunia - Bharat's app for daily news and videos

Install App

ആരാധകർക്ക് ആവേശം തീർക്കാൻ റിഷഭ് പന്ത്, ഡൽഹി-ഗുജറാത്ത് പോരിന് ഇന്ന് സ്റ്റേഡിയത്തിലെത്തും

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (16:17 IST)
ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക് പറ്റിയ വാർത്ത. ഏറെ ഞെട്ടലോട് കൂടിയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ആ വാർത്തയെ സ്വീകരിച്ചത്. നിലവിൽ അപകടത്തെ തുടർന്ന് ചികിത്സയിലുള്ള താരം പതിയെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ആവേശമായി താരം ഇന്ന് നടക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുമെന്ന വാർത്തയാണ് വരുന്നത്.
 
 ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമയാണ് ഇക്കാര്യം അറിയിച്ചത്. പന്തിന് കളി കാണാനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും മികച്ച സുരക്ഷയോടെ അദ്ദേഹത്തെ സ്റ്റേഡിയത്തിലെത്തിക്കുമെന്നും പന്തിൻ്റെ സാന്നിധ്യം ഡൽഹിക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു പന്തിന് അപകടം ഉണ്ടയാത്. ഗുരുതരമായി പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഐപിഎൽ മാത്രമല്ല ഈ വർഷം നടക്കുന്ന ലോകകപ്പ് അടക്കം സുപ്രധാനമായ ടൂർണമെൻ്റുകൾ താരത്തിന് നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

അടുത്ത ലേഖനം
Show comments