Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പുള്ളവരുടേതല്ല ഇത്തവണത്തെ ഐപിഎൽ, പുതിയ വിജയി ഉണ്ടാകുമെന്ന് ജാക് കാലിസ്

കപ്പുള്ളവരുടേതല്ല ഇത്തവണത്തെ ഐപിഎൽ, പുതിയ വിജയി ഉണ്ടാകുമെന്ന് ജാക് കാലിസ്
, വെള്ളി, 31 മാര്‍ച്ച് 2023 (17:46 IST)
ഐപിഎൽ പതിനാറാം സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഈ വർഷത്തെ തൻ്റെ ഫേവററേറ്റുകൾ ആരെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓൾറൗണ്ടർ ജാക്ക് കാലിസ്. എല്ലാത്തവണയും ഐപിഎല്ലിൽ ഫേവറേറ്റുകളായെത്തുന്ന മുംബൈ, ചെന്നൈ ടീമുകളുടെ പേരല്ല കാലിസ് പറയുന്നത്.
 
എല്ലാ തവണയും ഐപിഎല്ലിൽ കപ്പുയർത്താൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളാണ് ചെന്നൈയും മുംബൈയും. കടുത്തമത്സരങ്ങളായതിനാൽ ഇത്തവണ പ്ലേ ഓഫിനെത്തുന്ന ടീമുകളെ പ്രവചിക്കുക പ്രയാസമാണ്. എങ്കിലും കിരീട പോരാട്ടം മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാകും. അതിൽ ഡൽഹി വിജയിക്കുകയും കപ്പ് ഉയർത്തുകയും ചെയ്യും. കാലിസ് പറഞ്ഞു. 2020 സീസണിലായിരുന്നു ഐപിഎല്ലിലെ ഡൽഹിയുടെ ഏറ്റവും മികച്ച പ്രകടനം. ഫൈനലിൽ മുംബൈ ഇന്ത്യൻസിനോടാണ് ഡൽഹി അന്ന് പരാജയപ്പെട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല മണ്ടത്തരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഹൈദരാബാദ് ചെയ്ത പോലൊന്ന് ഞാൻ കണ്ടിട്ടില്ല: വിമർശനവുമായി ഷെയ്ൻ വാട്ട്സൻ