Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോച്ചാവാന്‍ കഴിയാത്തതില്‍ അതീവ ദുഃഖിതനായി രവിശാസ്ത്രി, തന്‍റെ പ്രയത്നത്തില്‍ ടീം ഇന്ത്യ ഉണര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ശാസ്ത്രി

തന്നെ ഗാംഗുലി അഭിമുഖം നടത്തിയിട്ടില്ലെന്ന് രവി ശാസ്ത്രി

കോച്ചാവാന്‍ കഴിയാത്തതില്‍ അതീവ ദുഃഖിതനായി രവിശാസ്ത്രി, തന്‍റെ പ്രയത്നത്തില്‍ ടീം ഇന്ത്യ ഉണര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ശാസ്ത്രി
മുംബൈ , ഞായര്‍, 26 ജൂണ്‍ 2016 (11:16 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാവാന്‍ കഴിയാത്തതില്‍ അതീവ ദുഃഖിതനാണ് മുന്‍ ഓള്‍‌റൌണ്ടറും രണ്ടുവര്‍ഷത്തോളമായി ടീം ഇന്ത്യയുടെ ഡയറക്‍ടറുമായിരുന്ന രവിശാസ്ത്രി. ‘വളരെ നിരാശയുണ്ട്’ എന്നാണ് ഇക്കാര്യത്തേക്കുറിച്ച് രവിശാസ്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
 
അനില്‍ കുംബ്ലെയെയാണ് ഇന്ത്യയുടെ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യപങ്കുവഹിച്ചത് സൌരവ് ഗാംഗുലിയാണ്. എന്നാല്‍ തന്നെ ഈ പദവിയിലേക്ക് പരിഗണിക്കാനായി അഭിമുഖം നടത്തുമ്പോള്‍ ഗാംഗുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് രവി ശാസ്ത്രി പരിഭവം പറയുന്നത്.
 
ശാസ്ത്രി തായ്‌ലന്‍ഡിലായിരിക്കുമ്പോഴാണ് ഇന്ത്യന്‍ കോച്ചാവാനുള്ള അഭിമുഖം നടക്കുന്നത്. സ്കൈപ്പ് വഴിയായിരുന്നു അഭിമുഖം. കമ്മിറ്റി മെമ്പര്‍ വി വി എസ് ലക്‍ഷ്മണനും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സഞ്ജയ് ജഗ്‌ദാലെയുമായിരുന്നു സ്കൈപ്പില്‍ രവിശാസ്ത്രിയെ അഭിമുഖം നടത്തിയത്. മറ്റൊരു കമ്മിറ്റി മെമ്പറായ സച്ചിന്‍ ടെണ്ടുല്‍ക്കറും രവിശാസ്ത്രിയെ അഭിമുഖം നടത്തിയിരുന്നു. ഇവരുമായുള്ള അഭിമുഖങ്ങളെല്ലാം നന്നായിരുന്നു എന്നാണ് രവിശാസ്ത്രി പറയുന്നത്.
 
എന്നാല്‍ പിന്നീട്, രവിശാസ്ത്രിയെ തള്ളി അനില്‍ കുംബ്ലെയെ കോച്ചായി തെരഞ്ഞെടുക്കുകയായിരുന്നു.
 
ടീമിന്‍റെ ഡയറക്ടറായിരുന്ന 18 മാസത്തോളം താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചതെന്ന് രവിശാസ്ത്രി പറയുന്നു. “കഴിഞ്ഞ 18 മാസം ഞാന്‍ ടീം ഇന്ത്യയ്ക്കായി കഠിനാധ്വാനം ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഒന്നാമതെത്തി. ട്വന്‍റി20യിലും ഒന്നാമതായി. ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തും. 18 മാസം കൊണ്ട് ടീമിന് ഞാന്‍ ഉണ്ടാക്കിയ ഈ മാറ്റത്തില്‍ അഭിമാനിക്കുന്നു” - അതുകൊണ്ടുകൂടിയാണ് കോച്ച് സ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടപ്പോള്‍ രവിശാസ്ത്രി ഇത്രയേറെ ദുഃഖിതനാകുന്നതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളംബിയ തകര്‍ത്തു, കോപ്പയില്‍ മൂന്നാം സ്ഥാനം!