Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ ആ വാക്കുകളാണ് കളിയില്‍ ജയമൊരുക്കിയത് !

ക്യാപ്റ്റന്‍ കോലിയോ ധോണിയോ?

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (10:14 IST)
ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കിലും എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഫീല്‍ഡിങ്ങും ബൗളിങ്ങും നിയന്ത്രിക്കുന്നതെന്ന വാര്‍ത്തയുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ധോണി കോലിക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രേക്ഷകര്‍ നേരിട്ട് കാണുകയും അത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദ്ദേശം കൊടുക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നു.
 
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവ സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കാന്‍ കാരണമായത്. സ്പിന്നര്‍മാരോട് ഏതൊക്കെ രീതിയില്‍ പന്തെറിയണമെന്ന് നിര്‍ദ്ദേശിച്ചത് ധോണിയും. 
 
ബൗളിങ് മികവുണ്ടെങ്കിലും അനുഭവ സമ്പത്ത് കുറഞ്ഞ കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലും ധോണിയുടെ നിര്‍ദ്ദേശം നടപ്പാക്കി 5 വിക്കറ്റുകള്‍ എടുത്തു. പന്ത് മാറ്റിയെറിയണമെന്നും ഓഫ് സ്റ്റമ്പിന് പുറത്തുകൂടി എറിയണമെന്നും ധോണി ആവര്‍ത്തിച്ച് പറയുന്നത് പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ധോണി പിന്നീട് കുല്‍ദീപിന്റെ അടുത്തുവന്ന് നിര്‍ദ്ദേശം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
 
ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ യുവേന്ദ്ര ചാഹല്‍ മാക്‌സ് വെലിനെ പുറത്താക്കുകയും ചെയ്തു. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഏറെ ഗുണം ചെയ്തതായി കളിക്കുശേഷം സ്പിന്നര്‍മാര്‍ വെളിപ്പെടുത്തുകയുമുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments