Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ അയാള്‍ മാത്രം ? മുന്‍ നായകന്‍ വ്യക്തമാക്കുന്നു

ധോണിയുടെ ക്രിക്കറ്റ് ജീവിതം മാറ്റി മറിച്ചത് വിരാട് കോലിയെന്ന് ഗാംഗുലി

virat kohli
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (12:50 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ എം‌എസ് ധോണിയുടെ നിലവിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ വിരാട് കോഹ്ലിയാണെന്ന് സൗരവ് ഗാംഗുലി. മിന്നുന്ന ഫോമില്‍ കളിക്കുന്ന ധോണിയെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് സൗരവ്, ധോണിക്ക് പിന്നില്‍ വിരാട് കോഹ്ലിയുടെ ആത്മവിശ്വാസമാണെന്ന് പറയുന്നത്.
 
webdunia
ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ടീമിലെ സ്ഥാനം തന്നെ സംശയത്തിലായിരുന്ന ധോണിയെ വിശ്വാസത്തിലെടുത്തതാണ് കോഹ്ലി ചെയ്ത ഏറ്റവും വലിയ കാര്യമെന്നും ഗാംഗുലി പറഞ്ഞു. ധോണിയുടെ കഴിവില്‍ നായകന് ഒരു ആശങ്കയുമില്ലായിരുന്നു എന്നാണ് ഇതില്‍ നിന്നു മനസിലാകുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
 
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 83 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പാണ്ഡ്യക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പം ചേര്‍ന്ന ധോണി മികച്ച കൂട്ടുകെട്ടുണ്ടാക്കി 281 റണ്‍സിലെത്തിച്ചിരുന്നു. സമചിത്തതയോടെയാണ് ധോണി ബാറ്റു വീശിയതെന്നതും ശ്രദ്ധേയമാണ്.
 
webdunia
നേരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ മുന്‍നായകന്‍ കാഴ്ചവെച്ചത്. ലങ്കന്‍ പര്യടനത്തിനിടെ 100 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന് ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണം കൊയ്ത് പി യു ചിത്ര! മധുരപ്രതികാരത്തില്‍ ഞെട്ടി പിടി ഉഷ!