ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ, പൊളിച്ചടുക്കി കാര്‍ത്തിക്കും രോഹിതും!
കാര്‍ത്തികിന്റെ ചുമലിലേറി ഇന്ത്യ!
ആവേശക്കടലായി മാറിയ മത്സരത്തില്‍ അവസാന നിമിഷം ബംഗ്ലാദേസിനെ തറപറ്റിച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍. ജയിക്കാൻ അവസാന ബോളില്‍ വേണ്ടിയിരുന്നത് അഞ്ചു റൺസ്. അഞ്ചു റണ്‍സെന്ന ലക്ഷ്യത്തെ സിക്സിലൂടെ സ്വന്തമാക്കി ഇന്ത്യയ്ക്ക് കിരീടത്തില്‍ മുത്തമിടാന്‍ കോപ്പുകൂട്ടിയത് ദിനേഷ് കാര്‍ത്തിക്.
ശ്രീലങ്കയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ 70ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഇത്തവണ നിദാഹാസ് ട്രോഫി സംഘടിപ്പിച്ചത്. ബംഗ്ലാദേശും ഇന്ത്യയും തമ്മിലായിരുന്നു കലാശ പോരാട്ടം നടന്നത്. ദിനേഷ് കാര്‍ത്തിക്ക്, നായകന്‍ രോഹിത്ത് ശര്‍മ്മ എന്നിവരുടെ മികവിലാണ് ഇത്തവണ നിദാഹാസ് ട്രോഫി ഇന്ത്യ നേടിയത്.
കേവലം എട്ടു പന്തില്‍ നിന്ന് ദിനേഷ് കാര്‍ത്തിക്ക് നേടിയ 29 റണ്‍സാണ് ഇന്ത്യയ്ക്ക് 168 റണ്‍സ് നേടുന്നതിനു സഹായകരമായത്. 18 ആമത്തെ ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 133ന് അഞ്ച് എന്ന നിലയിലായിരുന്നു. ജയിക്കാന്‍ വേണ്ടത് 34 റണ്‍സ്. രണ്ട് ഓവര്‍ മാത്രം ബാക്കി. ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക് അടിയോടടിയായിരുന്നു. തോല്‍ക്കാന്‍ മനസ്സില്ലെന്ന് വ്യക്തമായിരുന്നു.
42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോകര്‍. നാലു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. സ്കോർ ബംഗ്ലദേശ് 20 ഓവറിൽ എട്ടിന് 166. ഇന്ത്യ 20 ഓവറിൽ ആറിന് 168.