Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിഥാലി രാജിനെ കോഹ്‌ലിയ്ക്ക് അറിയില്ലേ ? ആ അഭിനന്ദനക്കുറിപ്പില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ നായകന്‍ !

മിഥാലിയെ അഭിനന്ദിച്ച് കോഹ്ലി; പക്ഷെ സംഗതി ‘അമളി’ പറ്റി !

മിഥാലി രാജിനെ കോഹ്‌ലിയ്ക്ക് അറിയില്ലേ ? ആ അഭിനന്ദനക്കുറിപ്പില്‍ പുലിവാല് പിടിച്ച് ഇന്ത്യന്‍ നായകന്‍ !
ന്യൂഡല്‍ഹി , വെള്ളി, 14 ജൂലൈ 2017 (12:30 IST)
കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജ് ലോക റെക്കോര്‍ഡ് പിന്നിട്ടത്. ഏകദിനത്തില്‍ 6000 റണ്‍സ് എന്ന നാഴിക്കല്ല് പിന്നിട്ട മിഥാലി ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി മാറുകയായിരുന്നു. മിഥാലിയുടെ ഈ ലോക റെക്കോര്‍ഡ് പ്രകടനത്തെ അഭിനന്ദിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറന്നില്ല.
 
വളരെ നല്ലൊരു അഭിനന്ദനക്കുറിപ്പ് തന്നെയാണ് വിരാട് കോഹ്‌ലി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നിമിഷമാണെന്നും ഒരു ചാമ്പ്യന്‍താരം തന്നെയാണ് മിഥാലിയെന്നുമായിരുന്നു കോഹ്‌ലി പോസ്റ്റ് ചെയ്തത്. എന്നാല്‍ കോഹ്‌ലിക്ക് ഒരു അബദ്ധം പറ്റി. ഫേസ്‌ബുക്കില്‍ മിതാലി രാജിന് പകരം പൂനം റൂട്ടിന്റെ ചിത്രം നല്‍കിയാണ് കോഹ്‌ലി ആശംസകള്‍ നേര്‍ന്നത്.
 
webdunia
തുടര്‍ന്ന് ആരാധകര്‍ കമന്റിലൂടെ ആ തെറ്റ് ചൂണ്ടിക്കാട്ടിയ വേളയിലാണ് കോഹ്‌ലി ആ പോസ്റ്റ് പിന്‍വലിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പൂനം റൗട്ട് സെഞ്ചുറിയും മിഥാലി രാജ് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിരുന്നു. ഒരു പക്ഷേ ഇതായിരിക്കും കോഹ്‌ലിക്ക് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് ആരാധകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയ്ഞ്ചലോ മാത്യൂസ് രാജിവച്ചു; ലങ്കന്‍ ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്ത്