Webdunia - Bharat's app for daily news and videos

Install App

വരും തലമുറ മാതൃകയാക്കേണ്ടത് ഈ 4 താരങ്ങളെ; വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 29 നവം‌ബര്‍ 2019 (18:37 IST)
ക്രിക്കറ്റ് ലോകത്ത് ഇന്ന് ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ചുരുക്കം ചില ടീമുകളില്‍ ഒന്നാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ടീമിന്‍റെ ബൗളിങ് നിര വേറെ ലെവലിലേക്ക് മാറിയിരിക്കുകയാണ്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഉള്‍പ്പെടെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയെ സഹായിക്കുന്നത് ടീമിന്‍റെ കരുത്തുറ്റ പേസ് നിര തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
 
വരും തലമുറ മാതൃകയാക്കേണ്ടത് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് പറയുന്നു. ഇന്ത്യയ്ക്കായി ഇന്ന് മികച്ച പ്രകടനം നടത്തുന്ന പേസറാണ് മുഹമ്മദ് ഷമി. ഏദിനത്തില്‍ 131 വിക്കറ്റുകളും ടെസ്റ്റ് മത്സരങ്ങളില്‍ ഇതുവരെയായി 175 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് ഷമി. ഇക്കഴിഞ്ഞ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ഷമി.
 
വരും തലമുറ മാതൃകയാക്കേണ്ട താരങ്ങളില്‍ ഒരാളായി ദ്രാവിഡ് ഉയര്‍ത്തിക്കാണിക്കുന്നത് ഇഷാന്ത് ശർമയെ ആണ്. അടുത്തയാൾ ഉമേഷ് യാദവ് ആണ്. ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റിലെ പേസര്‍മാരുടെ കൂട്ടായ ആക്രമണത്തില്‍ മുന്‍പന്തിയില്‍ നിന്ന താരമെന്ന നിലയില്‍ തന്നെയാണ് ദ്രാവിഡ് ഉമേഷിനെയും ചൂണ്ടിക്കാട്ടുന്നത്.
 
ഇന്ത്യയിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ജയം സ്വന്തമാക്കുന്നതില്‍ പേസര്‍മാരാണ് നിര്‍ണായക പങ്ക് വഹിച്ചത്. മത്സരത്തിലെ വിക്കറ്റുകളും കൈക്കലാക്കിയത് പേസര്‍മാരുടെ സംഘമാണ്. ഇന്ത്യന്‍ പേസര്‍മാരുടെ സംഘത്തിലെ മറ്റൊരു പ്രധാനിയാണ് ഭുവനേശ്വര്‍ കുമാര്‍. ദ്രാവിഡ് ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു പേര് ഭുവനേശ്വറിന്‍റേത് തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

അടുത്ത ലേഖനം
Show comments