Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെ കുറഞ്ഞ വിലയ്ക്ക് ‘ലേലത്തിന്’ വാങ്ങാനൊരുങ്ങി സി എസ് കെ, തലയുടെ ത്യാഗം ടീമിനെ ‘രക്ഷിക്കാൻ’ !

ധോണിയെ കുറഞ്ഞ വിലയ്ക്ക് ‘ലേലത്തിന്’ വാങ്ങാനൊരുങ്ങി സി എസ് കെ, തലയുടെ ത്യാഗം ടീമിനെ ‘രക്ഷിക്കാൻ’ !

നീലിമ ലക്ഷ്മി മോഹൻ

, ബുധന്‍, 27 നവം‌ബര്‍ 2019 (17:36 IST)
ഐ പി എല്ലിൽ തന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ രക്ഷകനായി വീണ്ടും ക്യാപ്റ്റൻ എം എസ് ധോണി. 2021 ലെ ഐ പി എൽ താരലേലത്തിനു മുന്നോടിയായി തങ്ങളുടെ ക്യാപ്റ്റനെ റിലീസ് ചെയ്യാനൊരുങ്ങുകയാണോ സി എസ് കെ?. ധോണി തന്നെ ആവശ്യപ്പെട്ടതാണിത്. 
 
ഐ പി എൽ ടീമുകളുടെ മുഖച്ഛായ തന്നെ അടിമുടി മാറ്റിമറിക്കാൻ സാധ്യതയുള്ള ബൃഹദ് ലേലമാണ് 2021 സീസണു മുന്നോടിയായി നടക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ തന്നെ ടീമിൽ നിലനിർത്തുന്നത് ചെന്നൈയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കുമെന്ന ചിന്തയിൽ നിന്നുമാണ് തന്നെ റിലീസ് ചെയ്യാൻ ധോണി അധികൃതരോട് ആവശ്യപ്പെട്ടത്. 
 
ചെന്നൈ വിടാൻ ധോണിക്ക് താൽപ്പര്യമില്ല. ധോണിയെ വിട്ടുകളയുന്നതിനെ കുറിച്ച് ടീമിനും ചിന്തിക്കാൻ കൂടി കഴിയില്ല. ചെന്നൈയിൽ തന്നെ തുടരുന്നതായി ധോണി മുന്നോട്ട് വെച്ച മാർഗമാണ് റൈറ്റ് ടു മാച്ച് എന്നത്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നതിലൂടെ ടീമിനു വരുന്ന സാമ്പത്തിക ബാധ്യത ഒരു പരിധി വരെ കുറയുമെന്നാണ് ധോണിയുടെ കണക്കുകൂട്ടൽ. ഈ സൌകര്യം ഉപയോഗിച്ച് ധോണിയെ ടീം വീണ്ടും വാങ്ങുകയാണെങ്കിൽ സാമ്പത്തികമായി ടീമിനു പൊരുതി നിൽക്കാൻ കഴിയും. 
 
2021 സീസണിനും മുന്നോടിയായി വമ്പൻ ലേലമായിരിക്കും നടക്കുക. ടീമുകളെ മൊത്തം പൊളിച്ചെഴുതുന്ന സംഭവമായി ഇതു മാറാനും സാധ്യതയുണ്ട്. നായകനെന്ന നിലയിൽ ടീമിനായി പണം പോലും വേണ്ടെന്ന് വെയ്ക്കുകയാണ് ധോണി. പക്ഷേ, ധോണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ ലേലത്തിനു വെയ്ക്കാൻ ടീമിനു താൽപ്പര്യമില്ല. 
 
ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയമുഖമാണ് ധോണി. 2018ൽ വിലക്കിൽനിന്ന് തിരിച്ചെത്തിയ പ്രഥമസീസണിൽത്തന്നെ അവർ കിരീടം നേടി ഞെട്ടിച്ചിരുന്നു. റൈറ്റ് ടു മാച്ച് അഥവാ ആർ ടി എം എന്ന സംവിധാനം ഉപയോഗിച്ച് കഴിഞ്ഞ സീസണിലെ അഞ്ച് കളിക്കാരെ ലേലത്തിനു മുന്നോടിയായി ഓരോ ടീമിനും നിലനിർത്താം. അതിൽ പരമാവധി മൂന്നുപേരെ മാത്രമേ ലേലത്തിൽ വയ്ക്കാതെ സ്വന്തമാക്കാനാകൂ. ശേഷിക്കുന്ന താരങ്ങളെ ആർടിഎം ഉപയോഗിച്ച് ലേലത്തിൽ വെയ്ക്കണം. ലേലത്തിനൊടുവിൽ ലഭിക്കുന്ന പരമാവധി വില കൊടുത്ത് ഫ്രാഞ്ചൈസിക്ക് അവരെ സ്വന്തമാക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയുടെ മടക്കം, ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് രവിശാസ്ത്രി