Webdunia - Bharat's app for daily news and videos

Install App

സച്ചിന്റെ കാലില്‍ വീണ് കാബ്ലി!

ആ സൗഹൃദം വീണ്ടും പൂവണിഞ്ഞു!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (10:13 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെന്‍‌ണ്ടുല്‍‌ക്കറും വിനോദ് കാബ്ലിയും. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദം ക്രിക്കറ്റ് ലോകം തന്നെ ചര്‍ച്ച ചെയ്തിരുന്ന ഒന്നാണ്. എന്നാല്‍ ഏറെക്കാലമായി ഇരുവരും പിണക്കത്തിലായിരുന്നു. ഇപ്പോഴിതാ, പിണക്കം മറന്ന് ഇരുവരും സന്തോഷമായി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
 
ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 1988ല്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ട് ഉണ്ടാക്കിയതു മുതല്‍ അവരുടെ സൗഹൃദം ദ്രഢമായിരുന്നു. എന്നാല്‍, സച്ചിന്‍ തന്റെ മോശം സമയത്ത് സഹായിച്ചില്ല എന്ന കാബ്ലിയുടെ പ്രസ്താവനയാണ് ഇരുവരുടേയും സംഭവബഹുലമായ കൂട്ടുകെട്ടിന് താല്‍ക്കാലികമായി അവസാനമായത്. 
 
മുംബൈയിലെ ടി-20 ലീഗിലാണ് പുതിയ സംഭവം. കാബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈററ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം കാബ്ലി വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു.
 
കാലില്‍വീഴാനൊരുങ്ങിയ കാബ്ലിളിയെ സച്ചിന്‍ എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം കഴിഞ്ഞവര്‍ഷമാണ് ഇരുവരും ഒന്നിച്ചത്. മുംബൈയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തിനായിരുന്നു അത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments