Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇന്ത്യാക്കാരുടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല’; ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

‘ഇന്ത്യാക്കാരുടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല’; ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

social media
ന്യൂ​ഡ​ൽ​ഹി , ബുധന്‍, 21 മാര്‍ച്ച് 2018 (15:12 IST)
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫേ​സ്ബു​ക്കി​നു മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നതില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക​യെ​ന്ന ക​മ്പ​നി​യാ​ണ് യു​പി​എ​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു

വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിയുമായി കോൺഗ്രസിന് ബന്ധമുണ്ടോ എന്ന് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കണം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവാദ കമ്പനിയെ കോൺഗ്രസ് സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫേസ്‌ബുക്ക് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നുള്ള വിവരത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ മുന്നറിയപ്പ്. നേ​ര​ത്തെ ബ്രി​ട്ട​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക അ​ഞ്ചു​കോ​ടി ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യും നി​ല​പാ​ട് ക​ടു​പ്പി​ച്ച​ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൌതമും ഐറിനും പൊളിച്ചു! - സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍ വൈറലാകുന്നു