'ധോണിയ്ക്ക് മുന്നേ ഞാൻ, ആ തീരുമാനം ഞെട്ടിച്ചു', ലോകകപ്പ് സെമിയിലെ വിവാദ നീക്കത്തെ കുറിച്ച് ദിനേശ് കാർത്തിക്

Webdunia
വ്യാഴം, 23 ഏപ്രില്‍ 2020 (13:53 IST)
ലോകകപ്പ് സെമിയിൽ ദിനേശ് കാർത്തിക് ധോണിയ്ക്ക് മുൻപേ കളത്തിലിറങ്ങിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്തിനാണ് ധോണിയ്ക്ക് മുൻപേ ദിനേശ് കാർത്തിക്കിനെ ഇറക്കിയത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. ഇപ്പോഴിതാ അക്കാര്യത്തിൽ തുറന്നുപറച്ചിൽ നടത്തുകയാണ് ദിനേശ് കാർത്തിക്. പെട്ടന്നുള്ള ആ തീരുമാനം തന്നെ ഞെട്ടിച്ചു എന്ന് താരം പറയുന്നു. 
 
'ഏഴാം സ്ഥാനത്താണ്‌ ഞാന്‍ ബാറ്റ്‌ ചെയ്യുക എന്നാണ് കളി ആരംഭിയ്ക്കുന്നതിന്  മുൻപ് എന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട്‌ തന്നെ പെട്ടെന്ന്‌ ബാറ്റിങ്‌ പൊസിഷനില്‍ മുകളിലേക്ക്‌ കൊണ്ടുവന്നത് എന്നെ ഞെട്ടിച്ചു. വിക്കറ്റ്‌ വീഴുന്നത്‌ തടയുകയായിരുന്നു അതിലൂടെ ലക്ഷ്യംവച്ചത്. പെട്ടെന്നാണ്‌ അതിനുള്ള തീരുമാനമുണ്ടായത്‌, എന്നോട്‌ ക്രീസിലേക്ക്‌ ഇറങ്ങാന്‍ പറഞ്ഞു, ആ സമയം ഞാന്‍ ജേഴ്‌സി കൂടി ഇട്ടിരുന്നില്ല. 
 
രാഹുല്‍ പുറത്തായതിന്‌ പിന്നാലെ ഞാന്‍ ക്രീസിലേക്ക്‌ ഇറങ്ങി. ബോള്‍ട്ടിന്റെ സ്‌പെല്‍ കഴിയുന്നത്‌ വരെ വിക്കറ്റ്‌ നഷ്ടമാക്കാതെ ഞാന്‍ പിടിച്ചുനിന്നു. സ്‌കോര്‍ കണ്ടെത്തേണ്ട സമയമായപ്പോള്‍ നീഷാമിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായി. വലിയ ടൂര്‍ണമെന്റുകളില്‍ കിരീടത്തിലേക്ക്‌ എത്തിയില്ലെങ്കിലും ഇന്ത്യ മികവ് തെളിയിക്കുന്നുണ്ട്. ലോകകപ്പ്‌ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും അതിന്‌ കഴിവും പ്രാപ്‌തിയുമുള്ള ടിമാണ് ഇന്ത്യയുടേത്.' ദിനേശ് കാർത്തിക് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

ശര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍

India vs South Africa, 1st Test: എറിഞ്ഞിട്ട് ബുംറയും കുല്‍ദീപും; ദക്ഷിണാഫ്രിക്ക പ്രതിരോധത്തില്‍, അഞ്ച് വിക്കറ്റ് നഷ്ടം

Ind vs SA: ടെസ്റ്റിലും ഗംഭീർ പണി തുടങ്ങി, വാഷിങ്ങ്ടൺ സുന്ദറിന് സ്ഥാനക്കയറ്റം, മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയേക്കും

Ravindra Jadeja: രാജസ്ഥാനില്‍ കളിക്കാന്‍ രവീന്ദ്ര ജഡേജ നായകസ്ഥാനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments