ഐപിഎല്ലില്‍ 6 ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുളള താരമാണ് ദിനേശ് കാര്‍ത്തിക്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചപ്പോഴും ഏറെ മോഹിച്ച സ്വന്തം നാടിന്റെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിയ്ക്കാൻ ദിനേശ് കാർത്തിക്കിന് സാധിച്ചിട്ടില്ല.
ഐപിഎൽ ആദ്യ സീസണില്‍ തനിക്ക് പകരം ധോണിയെ തിരഞ്ഞെടുത്തപ്പോൾ ഹൃദയത്തില്‍ കത്തി കുത്തിയിറക്കുന്നതുപോലെയുളള വേദന തോന്നി എന്ന് വെപ്പെടുത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക് ഇപ്പോൾ. ക്രിക്ബസിലെ ചാറ്റ് ഷോയിലാണ് ദിനേശ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ 'അവർ ആദ്യം തിരഞ്ഞെടുത്ത പേര് എം എസ് ധോണിയുടേതായിരുന്നു. 1.5 മില്യണ് ധോണിയെ ചെന്നൈ തിരഞ്ഞെടുത്തപ്പോൾ എന്റെ വലതു വശത്തായി കോര്‍ണറില്‍ ഇരിക്കുകയായിരുന്നു ധോണി.
സിഎസ്‌കെ തന്നെ ടീമിലെടുക്കാന്‍ പോകുന്നുവെന്നതിനെ കുറിച്ച് ഒരു വാക്കുപോലും ധോണി എന്നോട് പറഞ്ഞിരുന്നില്ല. ധോണിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ, എനിക്കപ്പോൾ ഹൃദയത്തില്‍ കത്തി കുത്തിയിറക്കുതു പോലെ തോന്നി, എന്നെ അവര്‍ പിന്നീട് തിരഞ്ഞെടുക്കുമെന്ന് കരുതി. ഇപ്പോള്‍ 13 വര്‍ഷമായി. സിഎസ്‌കെയിൽനിന്നുമുള്ള വിളിയ്ക്കായി ഇപ്പോഴും കാത്തിരിയ്ക്കുകയാണ്' കാർത്തിക് പറഞ്ഞു
ഫോട്ടോ ക്രെഡിറ്റ്സ്: ഐപിൽ