Webdunia - Bharat's app for daily news and videos

Install App

അതിന്റെ പേരിൽ ഞാനും കോഹ്‌ലിയും തമ്മിൽ തർക്കം ഉണ്ടാവാറുണ്ട്, കുൽദീപിന്റെ വെളിപ്പെടുത്തൽ

Webdunia
ഞായര്‍, 3 മെയ് 2020 (12:26 IST)
മുംബൈ: ഫുട്‌ബോളിലെ താരങ്ങളെ ചൊല്ലി താനും ഇന്ത്യൻ നായകൻ കോഹ്‌ലിയും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട് എന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഫൂട്ബോളിൽ ഇരുവരുടെയും ഇഷ്ട താരങ്ങൾ വേവ്വേറെ എന്നതാണ് ഇതിന് കാരണം എന്നും കുൽദീപ് പറയുന്നു. കോഹ്‌ലിയുടെ പ്രിയപ്പെട്ട താരം ക്രിസ്റ്റ്യന്നോ റൊണാൾഡോയും, കുൽദീപിന്റേത് നെയ്മറുമാണ് എന്നതാണ് തർക്കങ്ങൾക്ക് കാരണം.  
 
2012ലെ ബ്രസീല്‍-സ്‌പെയ്‌ന്‍ മത്സരമാണ്‌ ആദ്യമായി ഞാൻ കണ്ട ഫുട്‌ബോള്‍ മത്സരം. അതിൽ നെയ്‌മര്‍ കളിച്ചിരുന്നു. അന്നാണ് നെയ്മറുടെ കളി ആദ്യമായി കാണുന്നത്. മികച്ച കളിക്കാരനാണ്‌ നെയ്‌മര്‍ എന്ന്‌ അന്നുതന്നെ എനിക്ക്‌ മനസിലായി. കഴിവും ക്വാളിറ്റിയുമുള്ള താരമാണ്‌ നെയ്‌മര്‍. അന്ന്‌ മുതല്‍ നെയ്‌മറാണ്‌ എന്റെ പ്രിയപ്പെട്ട ഫൂട്ബോൾ താരം. എന്നാൽ നെയ്മറെ ഒരുപാട് പേർക്ക് ഇഷ്ടമല്ല. 
 
ഞാനും കോഹ്‌ലിയും തമ്മില്‍ ഇതിന്റെ പേരില്‍ വാക്കുർക്കം ഉണ്ടാകാറുണ്ട്, കാരണം കോഹ്‌ലിയുടെ പ്രിയപ്പെട്ട താരം ക്രിസ്റ്റ്യാനോയാണ്‌, കുല്‍ദീപ്‌ പറഞ്ഞു. ബാഴ്‌സലോണയാണ്‌ എന്റെ പ്രിയപ്പെട്ട ക്ലബ്‌. പോര്‍ച്ചുഗലിന്‌ വേണ്ടി ക്രിസ്‌റ്റിയാനോ ഹാട്രിക്‌ നേടിയ വീഡിയോയുമായി ഒരിക്കൽ കോഹ്‌ലി എന്റെ അടുത്തുവന്നു. അന്ന്‌ വൈകുന്നേരം മെസിയും ഹാട്രിക്‌ നേടി. ഞാന്‍ കോഹ്‌ലിയെ ആ വീഡിയോയും കാണിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments