Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാനിറ്റൈസറിൽനിന്നും മദ്യം നിർമ്മിച്ചു, യുവാവ് പിടിയിൽ

വാർത്തകൾ
, ഞായര്‍, 3 മെയ് 2020 (11:32 IST)
ഭോപ്പാല്‍: സാനിറ്റൈസറില്‍ നിന്ന് മദ്യം നിര്‍മിച്ച യുവാവ് പിടിയില്‍. ഇന്ദാല്‍ സിങ് രജ്പുത് ആണ് പിടിയിലായത്. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ ബോറിയ ജഗിര്‍ ഗ്രമത്തിലാണ് സംഭവം ഉണ്ടായത്. ലോക്‌ഡൗണിനെ തുടർന്ന് രാജത്തെ മധ്യശാലജൾ അടഞ്ഞു കിടക്കുകയാണ്, ഇതോടെയാണ് സാനിറ്റൈസറിൽനിന്നും മദ്യം നിർമ്മിയ്ക്കാനാകുമോ എന്ന് യുവാവ് പരീക്ഷിച്ചത്.
 
72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ് ഇയാള്‍ മദ്യം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി. രജ്പുതിനെതിരെ എക്സൈസ് നിയമ‌പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ലോക്‌ഡൗണിൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞവയുടെ കൂട്ടത്തിൽ സാനിറ്റൈസറിൽനിന്നും എങ്ങനെ മദ്യം വേർതിരിച്ചെടുക്കാം എന്നതും ഉണ്ടായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിനെതിരെ യുദ്ധം ചെയ്യുന്നവർക്ക് ആദരം, ആശുപത്രികൾക്ക് മുകളിൽ പുഷ്പം വർഷിച്ച് സേന, വീഡിയോ !