Ravichandran Ashwin: നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ്; അപൂര്‍വ നേട്ടത്തിനരികെ അശ്വിന്‍

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയതോടെയാണ് അശ്വിന്റെ നാലാം ഇന്നിങ്‌സ് വിക്കറ്റ് വേട്ട 99 ലേക്ക് എത്തിയത്

രേണുക വേണു
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (09:23 IST)
Ravichandran Ashwin

Ravichandran Ashwin: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ രവിചന്ദ്രന്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അശ്വിനു സ്വന്തം. നാലാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്പിന്നര്‍ അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. 
 
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയതോടെയാണ് അശ്വിന്റെ നാലാം ഇന്നിങ്‌സ് വിക്കറ്റ് വേട്ട 99 ലേക്ക് എത്തിയത്. കാന്‍പൂര്‍ ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ അത് നൂറിലേക്ക് എത്തും. മറ്റൊരു ഇന്ത്യന്‍ ബൗളര്‍ക്കും നാലാം ഇന്നിങ്‌സില്‍ നൂറ് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 
 
ലോക ക്രിക്കറ്റില്‍ അഞ്ച് പേര്‍ മാത്രമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാലാം ഇന്നിങ്‌സില്‍ 138 വിക്കറ്റുള്ള ഷെയ്ന്‍ വോണ്‍ ആണ് ഒന്നാം സ്ഥാനത്ത്. നഥാന്‍ ലിയോണ്‍, രങ്കണ ഹെറാത്ത്, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് നേരത്തെ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments