Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൃദയം തകർത്തത് നസീം ഷാ, പാക് ആരാധകർക്ക് നേരെ കസേരയെറിഞ്ഞ് ദേഷ്യം തീർത്ത് അഫ്ഗാൻ ആരാധകർ

ഹൃദയം തകർത്തത് നസീം ഷാ, പാക് ആരാധകർക്ക് നേരെ കസേരയെറിഞ്ഞ് ദേഷ്യം തീർത്ത് അഫ്ഗാൻ ആരാധകർ
, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (12:38 IST)
അവസാന ഓവർ വരെ ആവേശം നീണ്ട് നിന്ന പാകിസ്ഥാൻ- അഫ്ഗാൻ പോരാട്ടത്തിൽ തോൽവിയിൽ മനം നൊന്ത് പാകിസ്ഥാൻ ആരാധകർക്ക് നേരെ കസേരയെറിഞ്ഞ് അഫ്ഗാൻ ആരാധകർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ പാകിസ്ഥാന് അവസാന 6 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അഫ്ഗാനായിരുന്നു വിജയസാധ്യത കൂടുതൽ.
 
എന്നാൽ പതിനൊന്നാമനായി ക്രീസിലെത്തിയ യുവതാരം നസീം ഷാ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സടിച്ചുകൊണ്ട് ഏഷ്യാകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി. കൈയ്യകലെയുണ്ടായിരുന്ന വിജയം കൈവിട്ടതോടെയാണ് അഫ്ഗാൻ ആരാധകർക്ക് നിയന്ത്രണം വിട്ടത്.നേരത്തെ ഗ്രൗണ്ടിൽ പാക്- അഫ്ഗാൻ താരങ്ങൾ തമ്മിൽ ഉരസിയിരുന്നു. ഇതിൻ്റെ ബാക്കിയെന്നോണം ഗാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ആരാധകർ തമ്മിൽ സംഘർഷമുണ്ടായി.
 
മത്സരത്തിൻ്റെ പത്തൊമ്പതാം ഓവറിൽ അഫ്‌ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്‍റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്‌സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫ് അലിയെ ഫരീദ് പുറത്താക്കി. ഫരീദിൻ്റെ വിക്കറ്റ് ആഘോഷം ഇഷ്ടപ്പെടാതിരുന്ന ആസിഫ് അലി ഫരീദിനെ പിടിച്ചു തള്ളി. എന്നാൽ വിട്ടുകൊടുക്കാൻ ഫരീദും തയ്യാറായില്ല. തുടർന്ന് ആസിഫ് അലി ബാറ്റ് ഉയർത്തുന്നതിലേക്ക് വരെ നീങ്ങിയെങ്കിലും രംഗം വഷളാകാതെ മറ്റ് താരങ്ങൾ നിയന്ത്രിക്കുകയായിരുന്നു.
 
എന്നാൽ അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലെ തോൽവിയെ ഏറ്റുവാങ്ങാൻ അഫ്ഗാൻ ആരാധകർക്കായില്ല. മത്സരത്തിലെ തോൽവിക്ക് പിന്നാലെ പാക് ആരാധകർക്ക് നേരെ കസേരകൾ വലിച്ചെറിഞ്ഞാണ് അഫ്ഗാൻ ആരാധകർ ദേഷ്യം തീർത്തത്. ഗാലറിയിലും മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തും അഫ്ഗാൻ പാകിസ്ഥാൻ ആരാധകർ ഏറ്റുമുട്ടി. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൗണ്ടിലടി, ഗാലറിയിലടി,സ്റ്റേഡിയത്തിന് പുറത്തും അടി: തല്ലുമാല തീർത്ത് പാക്- അഫ്ഗാൻ മത്സരം