Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asiacup 2023: ഇരുപതുകാരന് മുന്നിൽ അടിപതറി പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര, കടപുഴക്കിയത് 5 വിക്കറ്റുകൾ

dunith wellalage
, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (18:02 IST)
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ചാരമാക്കിയ ആത്മവിശ്വാസവുമായി എത്തിയ ഇന്ത്യയെ കറക്കി വീഴ്ത്തി ഇരുപതുകാരന്‍ പയ്യന്‍. ശ്രീലങ്കക്കെതിരായ ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ ശരിവെയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നടത്തിയത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കൊണ്ട് ഇരുപതുകാരന്‍ ദുനിത് വെല്ലാലഗെ ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി നല്‍കി. 80 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 91 റണ്‍സിനിടെ ടീമിലെ മുന്‍നിരതാരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയും നഷ്ടമായി.
 
ദുനിതിന്റെ ബൗളിംഗിന് മുന്നില്‍ മറുപടിയില്ലാതെയായ ഇന്ത്യ അതിവേഗമാണ് തകര്‍ച്ചയിലേക്ക് പോയത്. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് മികവിന്റെ ആത്മവിശ്വാസവുമായിറങ്ങിയ ഇന്ത്യയെ ഒരു ഇരുപതുകാരന്‍ തന്റെ വിരല്‍തുമ്പില്‍ കറക്കവെ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ തുടരെ നഷ്ടമായി. 10 ഓവര്‍ പൂര്‍ത്തിയാക്കിയ ദുനിത് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വിരാട് കോലി,രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ നേട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: ഇടംകയ്യന്‍ സ്പിന്നര്‍മാരെ കണ്ടാല്‍ മുട്ടിടി ! പതിവ് ആവര്‍ത്തിച്ച് കോലി, കണക്കുകള്‍ വളരെ മോശം