സച്ചിന്റെ റെക്കോർഡ് തകർക്കാൻ ഇനി വെറും 23 റൺസ് കൂടി, കാൻബറയിൽ റെക്കോർഡിൽ കണ്ണ് വെച്ച് കോലി

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (14:16 IST)
ഓസീസിനെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസജയത്തിനോടൊപ്പം ഒരു വലിയ നേട്ടവും കോലിക്ക് മുന്നിലുണ്ട്. മത്സരത്തിനിറങ്ങുമ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡ് നേട്ടത്തിന് 23 റൺസ് മാത്രം പിന്നിലാണ് ഇന്ത്യൻ നായകൻ.
 
ഏകദിന ക്രിക്കറ്റിൽ 12000 റൺസ് എന്ന നാഴികകല്ല് പിന്നിടുവാൻ വെറും 23 റൺസ് മാത്രമാണ് കോലിക്ക് വേണ്ടത്. ഈ നേട്ടം അടുത്ത മത്സരത്തിൽ സ്വന്തമാക്കാനായാൽ സച്ചിനേക്കാൾ മുൻപ് ഈ കടമ്പ സ്വന്തമാക്കുന്ന താരം എന്ന നേട്ടവും കോലിക്ക് നേടാം. 309 ഏകദിനമത്സരങ്ങളും 300 ഇന്നിങ്സുകളുമാണ് സച്ചിന് ഈ നേട്ടത്തിന് വേണ്ടിവന്നത്.
 
കോലി ഈ നേട്ടത്തിലേക്കെത്തുന്നതാകട്ടെ 251 ഏകദിനവും 242 ഇന്നിങ്സുകളും കളിച്ചാണ്. സച്ചിൻ,റിക്കി പോണ്ടിങ്,കുമാർ സംഗക്കാര,സനത് ജയസൂര്യ,ജയവർധനെ എന്നിവരാണ് ഇതിന് മുൻപ് 12000 റൺസ് സ്വന്തമാക്കിയ മറ്റ് താരങ്ങൾ. അതേസമയം ഓസീസിനെതിരെ ഏറ്റവും കൂടുത സെഞ്ചുറികൾ എന്ന നേട്ടവും കോലിക്ക് മുന്നിലുണ്ട്. നിലവിൽ ഈ നേട്ടം 9 സെഞ്ചുറികളുമായി സച്ചിന്റെ പേരിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്, സഞ്ജു റുതുരാജിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, തലയും ചിന്നതലയുമെന്ന് ആരാധകർ

ആശങ്കയായി കമ്മിന്‍സിന്റെ പരിക്ക്, ആഷസില്‍ സ്റ്റീവ് സ്മിത്ത് നായകനായേക്കും

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടം, എതിരാളികൾ ഇംഗ്ലണ്ട്

ഇന്ത്യയെ നിസാരമായി കാണരുത്, ജയിക്കണമെങ്കിൽ മികച്ച പ്രകടനം തന്നെ നടത്തണം, ഇംഗ്ലണ്ട് വനിതാ ടീമിന് ഉപദേശവുമായി നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments