Webdunia - Bharat's app for daily news and videos

Install App

തരിപ്പണമായി വിന്‍ഡീസ്; ഒമ്പത് വിക്കറ്റിന്റെ രാജകീയ വിജയവുമായി കോഹ്‌ലിപ്പട - ഇന്ത്യക്ക് പരമ്പര

തരിപ്പണമായി വിന്‍ഡീസ്; ഒമ്പത് വിക്കറ്റിന്റെ രാജകീയ വിജയവുമായി കോഹ്‌ലിപ്പട - ഇന്ത്യക്ക് പരമ്പര

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (17:39 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തോടെ പരമ്പര (3–1) ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ നാട്ടിലെ തുടർച്ചയായ ആറാം പരമ്പര വിജയമാണിത്.

വിന്‍ഡീസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ (56 പന്തിൽ 63)അർധസെഞ്ചുറി നേടി. ക്യാപ്‌റ്റന്‍ വിരാട് കോഹ്‍ലി 29 പന്തിൽ 33 റൺസെടുത്തു. 

അഞ്ച് പന്തിൽ ആറു റണ്‍‌സ് മാത്രമെടുത്ത ശിഖർ ധവാനാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ധവാനെ ഒഷെയ്ൻ തോമസ് ബൗൾഡാക്കുകയായിരുന്നു. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിൽ സമനിലയായിരുന്നു.

കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയ ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി വിന്‍ഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്താകുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍മാരായ ബുമ്രയും ഖലീല്‍ അഹമ്മദുമാണ് തിരുവന്തപുരത്ത് വിന്‍ഡീന്റെ നടുവൊടിച്ചത്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം), മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ‌ (11 പന്തിൽ ഒൻപത്) റോമാൻ പവൽ‌ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

9.5 ഓവറില്‍ ഒരു മെയ്ഡിനടക്കം 34 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഖലീല്‍ അഹമ്മദ് ഏഴോവറില്‍ 29ഉം ബുമ്ര ആറോവറില്‍ 11ഉം റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന്‍ ഷായ് ഹോപ്പിന്റെ കുറ്റി ബുമ്രയും തെറിപ്പിച്ചതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

എല്ലാം കാണുക

ഏറ്റവും പുതിയത്

Mumbai Indians: ആരും അപ്പീല്‍ ചെയ്തില്ല, ഔട്ടാണെന്ന് അംപയര്‍; വേഗം കയറിപ്പോയി ഇഷാന്‍ കിഷന്‍ (വീഡിയോ)

KL Rahul : ഇന്ത്യൻ ടീമിന് ഏറ്റവും ആശ്രയിക്കാവുന്ന കളിക്കാരൻ കെ എൽ രാഹുലെന്ന് പുജാര

Babar Azam: പാക് ലീഗിലെ മുട്ടയിടുന്ന താറാവ് ബാബര്‍ തന്നെ, നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി താരം

പരിക്ക് കാരണമാണ് അധികം ബൗൾ ചെയ്യാത്തത്, ടീം മികച്ച പ്രകടനം നടത്തുന്നതിൽ തൃപ്തൻ: അക്ഷർ പട്ടേൽ

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

അടുത്ത ലേഖനം
Show comments