Webdunia - Bharat's app for daily news and videos

Install App

ആറ് പന്ത്, ആറ് സിക്സ്, മറക്കാനാകുമോ യുവിയുടെ ആ ഇന്നിംഗ്സ്? കൊണ്ടും കൊടുത്തും കളത്തിൽ നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ പോരാളി!

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (08:25 IST)
രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ മാധ്യമങ്ങളും കായിക താരങ്ങളും രംഗത്തെത്തി. യുവിയെ ഓർത്തിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ട്. അതിൽ ചിലത് വികാരനിർഭരവുമാണ്. 2007ലെ ട്വന്റി20 ലോകകപ്പിലെ ആ കിടിലൻ ഇന്നിംഗ്സ് ആർക്കെങ്കിലും മറക്കാനാകുമോ?
 
ഒരു ഓവറിൽ ആറു സിക്സ് അടിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടിനെതിരായിരുന്നു യുവിയുടെ വെടിക്കെട്ട് പ്രകടനം. സ്റ്റുവാർട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ലോകകപ്പിനു തൊട്ടു മുൻപുള്ള ഏകദിന പരമ്പരയിൽ യുവിയുടെ ഒരു ഓവറിൽ ഇംഗ്ലണ്ട് താരം മസ്കരാനസ് നേടിയത് അഞ്ച് സിക്സാണ്. ഇതിനു മധുരപ്രതികാരം കൂടിയായിരുന്നു യുവിയുടെ ആ ആറ് സിക്സ്. 
 
സിക്സുകൾകൊണ്ടുള്ള ആ വേട്ട ഒന്നു കാണേണ്ടത് തന്നെയായിരുന്നു. ആ ആറ് സിക്‌സർ അടക്കം 12 പന്തിൽ 50 കടന്ന യുവരാജ് മൊത്തം ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമായി അടക്കം 16 പന്തിൽ 58 റൺസാണ് അടിച്ച് കൂട്ടിയത്. അഞ്ചാം പന്ത് മുകളിലേക്ക് പറത്തിയ യുവി അവിടെ ഫീൽഡറായി നിന്നിരുന്ന മസ്കരാനസിനെ സംതൃപ്തിയോടെ നോക്കിയതും ക്യാമറ കണ്ണുകൾ പകർത്തിയിരുന്നു. തനിക്ക് കിട്ടിയതിനുള്ള മറുപടി എന്നതായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

അടുത്ത ലേഖനം
Show comments