ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നവുമായിട്ടായിരുന്നു ധോണി ഇറങ്ങിയത്. ഇത് ഏറെ വിവാദമായി മാറുകയും ചെയ്തു. ഗ്ലൗസിന്റെ പേരില്‍ ഐസിസിയുടെ ശാസന ലഭിച്ച എംഎസ് ധോണി അതിനു ശേഷം കളിച്ചത് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള ബലിദാനെന്ന പേരോടു കൂടിയ ഗ്ലൗസാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ധോണി ധരിച്ചത്. എന്നാല്‍ ഐസിസി ഇതു നീക്കം ചെയ്യാന്‍ ധോണിയോടും ബിസിസിഐയോടും ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ധോണി വഴങ്ങി.
ഓസിസ് ബാറ്റിങിനിറങ്ങിയപ്പോൾ ഗാലറിയിലിരുന്നവരുടെ ശ്രദ്ധ മുഴുവൻ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്കായിരുന്നു. ഐ സി സിയെ വെല്ലുവിളിച്ച് കൊണ്ട് വിവാദം സൃഷ്ടിച്ച ഗ്ലൌസ് ഉപയോഗിച്ച് തന്നെ ധോണി ഇറങ്ങുമോയെന്നായിരുന്നു ആരാധകർ ഉറ്റു നോക്കിയത്. എന്നാൽ, ഐ സി സി യുടെ ശാസനയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങുകയായിരുന്നു. ലോഗോ നീക്കം ചെയ്ത പുതിയ ഗ്ലൗസ് ധരിച്ചാണ് ധോണി ഗ്രൗണ്ടിലിറങ്ങിയത്.
ഐസിസി ധോണിയുടെ ഗ്ലൗസില്‍ നിന്നും എത്രയും വേഗം ലോഗോ മാറ്റണമെന്ന് നിര്‍ദേശിച്ചപ്പോഴും ബിസിസിഐ മുന്‍ ഇന്ത്യന്‍ നായകനൊപ്പം തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ബിസിസിഐ ധോണിക്കൊപ്പം നിന്നെങ്കിലും സപ്പോർട്ട് ചെയ്യാൻ ഐ സി സി ഐ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ധോണി ഗ്ലൌസ് ഊരി വെച്ചത്.