നൂറ് മീറ്ററിനു മുകളിലുള്ള സിക്‌സിന് എട്ട് റണ്‍സ് ! ക്രിക്കറ്റില്‍ ഇങ്ങനെയൊരു മാറ്റം വന്നാലോ?

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (15:35 IST)
സിക്‌സ് അടിക്കാന്‍ ആരെക്കൊണ്ടും പറ്റും, എന്നാല്‍ നൂറ് മീറ്ററിന് മുകളിലുള്ള സിക്‌സ് അടിക്കാന്‍ ഒരു റേഞ്ചൊക്കെ വേണം എന്ന നിലപാടിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഐസിസിയുടെ (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പത്ത് നിയമങ്ങളില്‍ ചില മാറ്റങ്ങളൊക്കെ കൊണ്ടുവരണമെന്ന് ആകാശ് ചോപ്ര ആവശ്യപ്പെടുകയാണ്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് നൂറ് മീറ്ററിന് മുകളിലുള്ള സിക്‌സുകള്‍ക്ക് കിട്ടേണ്ട പരിഗണന. 
 
'നൂറ് മീറ്റര്‍ പ്ലസ് സിക്‌സുകള്‍ക്ക് എട്ട് റണ്‍സ് അനുവദിക്കണം. ഇത്ര വലിയ സിക്‌സ് അടിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ പ്രത്യേക പരിഗണന നല്‍കണം. 90 മീറ്റര്‍ സിക്‌സുകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്, നൂറ് മീറ്റര്‍ സിക്‌സുകളുടെയാണ്. നൂറ് മീറ്റര്‍ സിക്‌സ് അടിക്കാന്‍ നല്ല കായികബലം വേണം. ചില ലീഗുകള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു,' തന്റെ യുട്യൂബ് വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു. സാധാരണ ഒരു സിക്‌സിന് ആറ് റണ്‍സാണ് അനുവദിക്കുക. നൂറ് മീറ്റര്‍ സിക്‌സിന് ആറ് റണ്‍സിന് പകരം എട്ട് റണ്‍സ് അനുവദിക്കണമെന്ന അഭിപ്രായം വിചിത്രമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. വേറെയും ഒന്‍പത് നിയമങ്ങളില്‍ മാറ്റം വേണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments