Publish Date: Wed, 02 Jun 2021 (12:54 IST)
Updated Date: Wed, 02 Jun 2021 (12:59 IST)
എട്ട് രാജ്യങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഐസിസി നടത്തുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതുൾപ്പടെ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പ് മത്സരങ്ങൾക്ക് ടീമുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി.2024 മുതൽ 2031 വരെയുള്ള ഐസിസി ടൂർണമെന്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
2025,2029 വർഷത്തെ ചാമ്പ്യൻസ് ട്രോഫിയാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നാല് വീതം ടീമുകൾ എന്ന നിലയിലാണ് ഇത്തവണയും ഫോർമാറ്റ്. ടി20 ലോകകപ്പിലും വന്‍ മാറ്റമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024, 2026, 2028, 2030 ടി20 ലോകകപ്പുകളില്‍ 20 ടീമുകള്‍ വീതം പങ്കെടുക്കും. 55 മത്സരങ്ങളാണ് ലോകകകപ്പില്‍ ഉണ്ടാവുക. കൂടാതെ 2025, 2027, 2029, 2031 വര്‍ഷങ്ങളില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍ നടത്താനും തീരുമാനമായി.