Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ 2 വിക്കറ്റിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു, അശ്വിന്റെ യാത്രയെ പറ്റി ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി ഭാര്യ പ്രീതി

ആ 2 വിക്കറ്റിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു, അശ്വിന്റെ യാത്രയെ പറ്റി ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി ഭാര്യ പ്രീതി

അഭിറാം മനോഹർ

, തിങ്കള്‍, 19 ഫെബ്രുവരി 2024 (16:23 IST)
ലോകക്രിക്കറ്റിലെ തന്നെ നിലവിലുള്ള സ്പിന്നര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഐതിഹാസിക പ്രകടനങ്ങള്‍ തുടരുന്ന താരം കഴിഞ്ഞ രാജ്‌കോട്ട് ടെസ്റ്റിലാണ് 500 വിക്കറ്റ് എന്ന നാഴികകല്ലിലെത്തിയത്. എന്നാല്‍ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ വ്യക്തിപരമായ അത്യാവശ്യത്തെ തുടര്‍ന്ന് അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം തന്നെ ടീമിനൊപ്പം ചേരുകയും തുടര്‍ന്ന് ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
 
അശ്വിന്റെ 500മത് വിക്കറ്റിനും 501മത് വിക്കറ്റിനും ഇടയില്‍ ഒട്ടേറെ കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് അശ്വിന്റെ ഭാര്യയായ പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വിശാഖപട്ടണത്ത് അശ്വിന്‍ 500 വിക്കറ്റെന്ന നാഴിക കല്ലിലെത്തുമെന്നാണ് കരുതിയത് എന്നാല്‍ അതുണ്ടായില്ല. അഞ്ഞൂറാമത്തെ വിക്കറ്റിനും 501മത്തെ വിക്കറ്റിനും ഇടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചു. പക്ഷേ ഈ പോസ്റ്റ് അഞ്ഞൂറാം വിക്കറ്റിന് മുന്‍പുള്ള ആ 499 വിക്കറ്റുകളെ പറ്റിയാണ്. എന്തൊരു നേട്ടമാണ്.ഞാന്‍ നിങ്ങളെ കുറിച്ചോര്‍ത്ത് അത്രയും അഭിമാനത്തിലാണ്. പ്രീതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
രാജ്‌കോട്ട് ടെസ്റ്റിനിടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് അശ്വിന്‍ മത്സരത്തില്‍ നിന്നും പിന്മാറി നാട്ടിലേക്ക് തിരിച്ചത്. ഈ സമയത്ത് ടെസ്റ്റില്‍ അഞ്ഞൂറ് വിക്കറ്റ് എന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. നാലാം ദിവസമാണ് അശ്വിന്‍ തിരികെ ടീമിനൊപ്പം ചേര്‍ന്നത്. നാലാം ദിനത്തിലും ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചിരുന്നു. അശ്വിന്‍ തന്റെ കുടുംബത്തിനെ മുന്‍ നിര്‍ത്തി എന്നത് പ്രശംസനീയമാണെന്നാണ് മത്സരശേഷം രോഹിത് ശര്‍മ ഇതിനെ പറ്റി പറഞ്ഞത്. അവന് കുടുംബത്തിനൊപ്പം ചേരേണ്ടത് പ്രധാനമായിരുന്നു. ശരിയായ തീരുമാനമായിരുന്നു അത്. ഞങ്ങള്‍ അവനെ മിസ് ചെയ്തു. പക്ഷേ അവന്‍ ടീമിനൊപ്പം തിരിച്ചെത്തുകയും മികവ് പ്രകടിപ്പിക്കുകയും ചെയ്തു. ടീമിനൊപ്പം തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. രോഹിത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ 12 വര്‍ഷ കരിയറില്‍ പോലും ഞാനിത്ര സിക്‌സുകള്‍ അടിച്ചിട്ടില്ല, ജയ്‌സ്വാളിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം