'ഇന്ത്യ മിസ് ചെയ്യുന്നത് ഭുവനേശ്വര്‍ കുമാറിനെ'

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (11:17 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ മിസ് ചെയ്യുന്ന താരം ഭുവനേശ്വര്‍ കുമാര്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്ററും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വിങ് ബൗളര്‍മാര്‍ക്കാണ് ഇംഗ്ലണ്ടിലെ പിച്ചില്‍ എന്തെങ്കിലും കാര്യമായ സംഭാവന ചെയ്യാന്‍ സാധിക്കുകയെന്നും അതിനുള്ള കഴിവ് ഭുവനേശ്വര്‍ കുമാറിന് ഉണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ടീമിലുള്ള ജസ്പ്രീത് ബുംറയേക്കാള്‍ സ്വിങ് ബോളുകള്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാറിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. 
 
'ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ മിസ് ചെയ്യുന്നുണ്ടാകും. ന്യൂ ബോള്‍ കൃത്യമായി ഉപയോഗിക്കാന്‍ അറിയുന്ന താരമാണ് ഭുവി. ലോങ് സ്‌പെല്ലുകള്‍ എറിയാനും ടെസ്റ്റില്‍ തരക്കേടില്ലാതെ ബാറ്റ് ചെയ്യാനും അദ്ദേഹത്തിനു കഴിവുണ്ട്. അതുകൊണ്ട് തന്നെ ഭുവനേശ്വര്‍ കുമാര്‍ നല്ലൊരു ചോയ്‌സ് ആയിരുന്നു. സ്വിങ്ങിന് അനുകൂലമായ പിച്ചാണിത്. സ്വിങ് ബോളുകള്‍ എറിയാന്‍ ന്യൂസിലന്‍ഡിലെ എല്ലാവര്‍ക്കും നല്ല കഴിവുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇഷാന്ത് ശര്‍മ മാത്രമാണ് കുറച്ചെങ്കിലും സ്വിങ് ബോളുകള്‍ എറിയുന്നത്. മറ്റ് രണ്ട് പേരും സ്വിങ് ബോളുകള്‍ എറിയുന്നില്ല. അവര്‍ സീം ബൗളര്‍മാരാണ്,' ചോപ്ര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

സർഫറാസ് 'ഖാൻ' ആയതാണോ നിങ്ങളുടെ പ്രശ്നം, 'ഇന്ത്യ എ' ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഷമാ മുഹമ്മദ്

Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments