ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് പുറത്താകാതെ നേടിയ 180 റൺസിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മേലെ ലീഡ് നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഇപ്പോഴിതാ മത്സരത്തിലെ ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
എന്താണ് ജോ റൂട്ട് ഇംഗ്ലണ്ടിനായി ചെയ്‌തത് സമാനമായ ഒരു പ്രകടനം ഇന്ത്യയുടെ ഭാഗത്ത് നിന്നും വരേണ്ടതുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. വിരാട് കോലിയിൽ നിന്നും നല്ലൊരു അഗ്രസീവായ പ്രകടനമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മത്സരഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ അത് സഹായിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.
സെഞ്ചുറിയല്ല, 60-70 റണ്‍സ്. ഈ മത്സരത്തിന്‍റെ ഗതി ഇന്ത്യക്ക് അനുകൂലമായി മാറ്റുന്ന പ്രകടനം. എതിരാളികളെ ആക്രമിച്ച് കോലി കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോലിയില്‍ ഏറെ വിശ്വാസമുണ്ട്. ആകാശ് ചോപ്ര യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത തന്റെ വീഡിയോയിൽ പറഞ്ഞു.