Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് എപ്പോ പറഞ്ഞു? വിരാട് കോലി വിഷയത്തിൽ 360 ഡിഗ്രി മലക്കം മറിഞ്ഞ് എ ബി ഡിവില്ലിയേഴ്സ്

ABD

അഭിറാം മനോഹർ

, വെള്ളി, 9 ഫെബ്രുവരി 2024 (18:45 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്നും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി വിട്ടുനില്‍ക്കുന്നത് കാരണം കോലി വീണ്ടും അച്ഛനാകാന്‍ പോകുന്നത് കൊണ്ടാണെന്ന മുന്‍ പ്രസ്താവന തിരുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവും കോലിയുടെ അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്‌സ്. നേരത്തെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനയില്‍ തനിക്ക് വലിയ പിഴവ് സംഭവിച്ചെന്നും കോലി അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
കുടുംബത്തിനാണ് ആദ്യ പരിഗണനയെന്ന് വ്യക്തമാക്കി ഞാന്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ വലിയ പിഴവാണ് എനിക്ക് സംഭവിച്ചത്. തെറ്റായ വിവരമാണ് ഞാന്‍ ആരാധകരുമായി പങ്കുവെച്ചത്. കോലിയെ സംബന്ധിച്ചിടത്തോളം കുടുംബത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. കോലിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. എനിക്കാകെ ചെയ്യാവുന്നത് എല്ലാം നല്ലതിനാകട്ടെ എന്ന് ആശംസിക്കുക മാത്രമാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ലോകം മുഴുവന്‍ കോലിയുടെ കളി കാണാനായുള്ള കാത്തിരിപ്പിലാണെന്നും കൂടുതല്‍ കരുത്തോടെ ടീമില്‍ തിരിച്ചെത്താനാകട്ടെയെന്നും ഡിവില്ലിയേഴ്‌സ് ആശംസിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

U19 Finals: ചേട്ടന്മാര്‍ക്ക് വേണ്ടി ഓസ്‌ട്രേലിയയോട് പ്രതികാരം ചെയ്യില്ലെ? ചോദ്യത്തിന് മറുപടി നല്‍കി അണ്ടര്‍ 19 നായകന്‍ ഉദയ് സഹാരണ്‍