Abrar Ahmed Wicket Celebration: 'അപ്പുറത്ത് നില്‍ക്കുന്നത് ആരാണെന്നു നോക്കിയിട്ട് ഷോ ഇറക്ക്'; ഗില്ലിനെ പരിഹസിച്ച അബ്രറാറിനെ എയറില്‍ കയറ്റി ആരാധകര്‍

18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ പുറത്തായത്. വളരെ മികച്ചൊരു പന്തില്‍ ഇന്ത്യന്‍ ഓപ്പണറെ ബൗള്‍ഡ് ആക്കുകയായിരുന്നു അബ്രാര്‍ അഹമ്മദ്

രേണുക വേണു
തിങ്കള്‍, 24 ഫെബ്രുവരി 2025 (11:21 IST)
Abrar Ahmed Wicket Celebration

Abrar Ahmed: പാക്കിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ശേഷമാണ് അബ്രാര്‍ അഹമ്മദ് പ്രകോപനപരമായ സെലിബ്രേഷന്‍ നടത്തിയത്. എന്നാല്‍ മത്സരത്തില്‍ ആറ് വിക്കറ്റിനു ഇന്ത്യ ജയിച്ചതോടെയാണ് ആരാധകര്‍ പാക് താരത്തെ ട്രോളി കളം നിറഞ്ഞത്. 
 
18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ പുറത്തായത്. വളരെ മികച്ചൊരു പന്തില്‍ ഇന്ത്യന്‍ ഓപ്പണറെ ബൗള്‍ഡ് ആക്കുകയായിരുന്നു അബ്രാര്‍ അഹമ്മദ്. ഗില്ലിനെ പുറത്താക്കിയതിനു പിന്നാലെ 'ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോകൂ' എന്ന തരത്തില്‍ പാക് ബൗളര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അബ്രാറിന്റെ വിക്കറ്റ് സെലിബ്രേഷന്‍ ഗില്ലിനു അത്ര പിടിച്ചില്ല. ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഗില്‍ അബ്രാറിനെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുകയും ചെയ്തു. 
 
അതേസമയം ഇതെല്ലാം നടക്കുമ്പോള്‍ വിരാട് കോലിയാണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്നത്. അബ്രാറിന്റെ പരിഹാസത്തിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു കൊണ്ട് മറുപടി നല്‍കുകയായിരുന്നു കോലി. ഏത് ഐസിസി ടൂര്‍ണമെന്റുകളിലും പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ കോലിയുടെ പ്രകടനമാണ് നിര്‍ണായകമാകാറുള്ളത്. ഇത്തവണയും അത് ആവര്‍ത്തിച്ചു. 111 പന്തുകളില്‍ നിന്ന് 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷനെ അതോടെ 'തമാശ'യാക്കാനും കോലിക്ക് സാധിച്ചെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കമന്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Rizwan: റിസ്‌വാൻ വിശ്വാസിയായതാണോ പ്രശ്നം, അതോ പലസ്തീനെ അനുകൂലിച്ചതോ?, പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം

ഓവർതിങ്ക് ചെയ്യുന്നതിൽ കാര്യമില്ല, കോലി സ്വന്തം ഗെയിം കളിക്കണം, ഉപദേശവുമായി മാത്യു ഹെയ്ഡൻ

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

അടുത്ത ലേഖനം
Show comments