Virat Kohli: സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥ; അനായാസം കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സുകളില്‍ നിന്ന് കൈവരിച്ച നേട്ടമാണ് 63 ഇന്നിങ്‌സുകള്‍ മുന്‍പ് കോലി മറികടന്നത്
Virat Kohli: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കി വിരാട് കോലി. ഏകദിന ഫോര്‍മാറ്റില്‍ അതിവേഗം 14,000 റണ്‍സ് ക്ലബിലെത്തുന്ന താരമായിരിക്കുകയാണ് വിരാട്. ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.
ഏകദിന കരിയറിലെ 287-ാം ഇന്നിങ്‌സില്‍ ആണ് കോലി 14,000 റണ്‍സ് ക്ലബില്‍ അംഗമായിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സുകളില്‍ നിന്ന് കൈവരിച്ച നേട്ടമാണ് 63 ഇന്നിങ്‌സുകള്‍ മുന്‍പ് കോലി മറികടന്നത്.
19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡാണ് കോലി ദുബായിയില്‍ മറികടന്നത്. സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്നത് 2006 ല്‍ പാക്കിസ്ഥാനെതിരെയാണ്. 378 ഇന്നിങ്സുകളില്‍ നിന്ന് 14,000 റണ്‍സ് നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.