Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തോട് കൂറില്ല, ഉള്ളത് പണത്തിനോടുള്ള ആർത്തി മാത്രം, 3 താരങ്ങളെ ഐപിഎല്ലിൽ നിന്നും കളിക്കുന്നതിൽ നിന്നും വിലക്കി അഫ്ഗാൻ ബോർഡ്

രാജ്യത്തോട് കൂറില്ല, ഉള്ളത് പണത്തിനോടുള്ള ആർത്തി മാത്രം, 3 താരങ്ങളെ ഐപിഎല്ലിൽ നിന്നും കളിക്കുന്നതിൽ നിന്നും വിലക്കി അഫ്ഗാൻ ബോർഡ്
, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (12:43 IST)
2024 ഐപിഎല്‍ സീസണ്‍ കളിക്കാനൊരുങ്ങുന്ന അഫ്ഗാന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്നും അഫ്ഗാന്‍ താരങ്ങളായ നവീന്‍ ഉള്‍ ഹഖ്, ഫസല്‍ ഫാറൂഖി,മുജീബ് റഹ്മാന്‍ എന്നിവരെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. രണ്ട് വര്‍ഷക്കാലത്തേക്ക് ഈ താരങ്ങളെ വിദേശ ഫ്രാഞ്ചൈസികളില്‍ കളിക്കാന്‍ അനുവദിക്കില്ലെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം.
 
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കോണ്ട്രാക്റ്റില്‍ നിന്നും ഈ താരങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ മികച്ച പ്രതിഫലമാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ 3 തരങ്ങളും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സെന്‍ട്രല്‍ കോണ്ട്രാക്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനായി ഈ താരങ്ങള്‍ക്ക് 2 വര്‍ഷക്കാലം എന്‍ഒസി നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ തന്റെ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ദില്‍ഷന് ഷോക്കായി; നിലാങ്കയുമായുള്ള ബന്ധം പിരിഞ്ഞത് ഇക്കാരണത്താല്‍