എമര്‍ജിംഗ് ഏഷ്യാ കപ്പ് ടി20 ചാമ്പ്യന്മാരായി അഫ്ഗാനിസ്ഥാന്‍ എ ടീം. ഫൈനലില്‍ ശ്രീലങ്ക എ ടീമിനെ 7 വിക്കറ്റിന് തകര്‍ത്താണ് അഫ്ഗാനിസ്ഥാന്‍ എ ടീം ചരിത്രവിജയം സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എ ടീമിനെ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിലൊതുക്കാന്‍ അഫ്ഗാനായി. 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ വിജയലക്ഷ്യം മറികടന്നത്.
സഹന്‍ അരച്ചിഗെ(64) ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. നിമേഷ് വിമുക്തി 23 റണ്‍സും പവന്‍ രത്‌നനായ്‌കെ 20 റണ്‍സുമെടുത്തു. മറ്റാര്‍ക്കും തന്നെ ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സുബൈദ് അക്ബാരിയെ (0) നഷ്ടമായി. എന്നാല്‍ സെദിഖുള്ളാഹ് അത്തലും (55) ഡാര്‍വിഷ് റസൂലും(24) ശ്രീലങ്കയെ മികച്ച നിലയിലെത്തിച്ചു. കരീം ജാനത്ത്(33) മുഹമ്മദ് ഇഷാക്(16*) എന്നിവര്‍ ചേര്‍ന്ന് അഫ്ഗാനെ വിജയത്തിലെത്തിച്ചു.