Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ പത്ത് വിക്കറ്റ് നേടി ചരിത്രം കുറിച്ച അജാസ് പട്ടേല്‍ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത് !

ഇന്ത്യയില്‍ പത്ത് വിക്കറ്റ് നേടി ചരിത്രം കുറിച്ച അജാസ് പട്ടേല്‍ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത് !
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (11:06 IST)
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേടുകയെന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയ അജാസ് പട്ടേല്‍ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്ത്. ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അജാസ് പട്ടേലിന് ടീമില്‍ ഇടം ലഭിച്ചില്ല. രണ്ടു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതല്‍ മൗണ്ട് മൗംഗ്നൂയിയിലാണ് ആദ്യ ടെസ്റ്റ്. ടോം ലാഥം ആയിരിക്കും ന്യൂസിലന്‍ഡിനെ നയിക്കുക. ഈ മാസം നടന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും അജാസ് പട്ടേല്‍ സ്വന്തമാക്കിയത്. ജിം ലേക്കര്‍, അനില്‍ കുംബ്ലെ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംബാബെയ്‌ക്കെതിരെ തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകും, ഇന്ത്യ 17/5 എന്ന ദാരുണമായ നിലയില്‍; ഗ്രൗണ്ടില്‍ തല കുനിച്ച് നില്‍ക്കുന്ന കപില്‍ ദേവിന് ഉപദേശവുമായി സയദ് കിര്‍മാണി, 1983 ലോകകപ്പില്‍ സംഭവിച്ചത്