കോഹ്‌ലിയുടെ ആക്രമണം കടുത്തു പോയി; കുക്കിന്റെ കാര്യം തീരുമാനമാകുന്നു

കോഹ്‌ലിയുടെ പ്രഹരത്തില്‍ കുക്കിന് വമ്പന്‍ പണി കിട്ടിയേക്കും; കളി കാര്യമാകുന്നു

ബുധന്‍, 21 ഡിസം‌ബര്‍ 2016 (14:56 IST)
ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ വമ്പന്‍ തോല്‍‌വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു. ആഷസ് പരമ്പര ലക്ഷ്യമാക്കി നായകന്‍ അലിസ്‌റ്റര്‍ കുക്ക് ടീം നായകസ്‌ഥാനം ഒഴിയണമെന്നാണ് ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജെഫ് ബോയ്കോട്ട് വ്യക്തമാക്കി കഴിഞ്ഞു.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ഗതി അവതാളത്തിലാകാതിരിക്കാന്‍ റൂട്ടിനായി കുക്ക് വഴിമാറണം. എത്രയും വേഗം ഈ മാറ്റം നടക്കണമെന്നും ടെലഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തില്‍ ബോയ്കോട്ട് പറയുന്നു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 4–0ന് നഷ്‌ടമായെങ്കിലും ഇംഗ്ലണ്ടിനായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയത് ജോ റൂട്ടായിരുന്നു. അതിനിടെ നായകസ്ഥാനം ഒഴിയുമെന്ന കാര്യത്തില്‍ കുക്ക് സൂചന നല്‍കിയെന്നാണ് അറിയുന്നത്. അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ വിരാട് കോഹ്‌ലിയും സംഘവും മികച്ച പ്രകടനാണ് പുറത്തെടുത്തത്. ആദ്യ ടെസ്‌റ്റ് സമനിലയിലായതൊഴിച്ചാല്‍ മറ്റെല്ലാ മത്സരങ്ങളിലും ഇന്ത്യക്ക് മുമ്പില്‍ ഇംഗ്ലീഷ് ടീം തകര്‍ന്നടിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍‌വിയില്‍ ഞെട്ടി ഉറുഗ്വാന്‍ സൂപ്പര്‍‌ താരം; കൊമ്പന്മാരെ ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയുമായി ഫോര്‍ലാന്‍ രംഗത്ത്