Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീശാന്ത് പ്രതിഭാശാലിയായ ബൗളർ: വൈകിയെങ്കിലും ആശംസകളുമായി സച്ചിൻ

ശ്രീശാന്ത് പ്രതിഭാശാലിയായ ബൗളർ: വൈകിയെങ്കിലും ആശംസകളുമായി സച്ചിൻ
, ഞായര്‍, 13 മാര്‍ച്ച് 2022 (10:23 IST)
ക്രിക്കറ്റിൽ നിന്നും വിരമിച്ച മലയാളി താരം എസ് ശ്രീശാന്തിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. പ്രതിഭാശാലിയായ ബൗളറായാണ് ശ്രീശാന്തിനെ താൻ എപ്പോഴും കണ്ടിട്ടുള്ളതെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദീർഘനാളായി ഇന്ത്യയെ പ്രതിനിധീകരിച്ചതിന് അഭിനന്ദനങ്ങൾ.രണ്ടാം ഇന്നിംഗ്സിന് ആശംസകളെന്നും' സച്ചിൻ എഴുതി. 
 
2011ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ സച്ചിനും ശ്രീശാന്തും അംഗങ്ങളായിരുന്നു. ബുധനാഴ്‌ച്ചയാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ മുൻ ടീമംഗങ്ങളിൽ ഹർഭജൻ സിങ് മാത്രമാണ് ശ്രീശാന്തിന് ആശംസ നേർന്ന് രംഗത്തെത്തിയത്. മറ്റ് താരങ്ങൾ ആശംസകൾ  അറിയിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീശാന്തിന് ആശംസകളുമായി സാക്ഷാല്‍ സച്ചിന്‍ രംഗത്തുവന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sachin Tendulkar (@sachintendulkar)

ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായി. ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും ശ്രീശാന്ത് സ്വന്തമാക്കി. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളും താരത്തിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്റ്സ്മാന്മാരുടെ ശവപറമ്പായി ബെംഗളുരു: ആദ്യദിനം വീണത് 16 വിക്കറ്റുകൾ