ആ വാക്കുകള്‍ ക്യാപ്‌റ്റനെ തിരിഞ്ഞു കൊത്തി; കോഹ്‌ലി പറയുന്നത് കള്ളമെന്ന് ആന്‍ഡേഴ്‌സന്‍
ആ വാക്കുകള്‍ ക്യാപ്‌റ്റനെ തിരിഞ്ഞു കൊത്തി; കോഹ്‌ലി പറയുന്നത് കള്ളമെന്ന് ആന്‍ഡേഴ്‌സന്‍
തന്റെ ഫോമിനേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഇംഗ്ലണ്ട് പേസ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍.
എന്ത് അടിസ്ഥാനത്തിലാണ് വിരാട് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ടീം ജയിക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ നിരാശ തോന്നാറില്ലെന്ന കോഹ്‌ലിയുടെ വാക്കുകള്‍ കള്ളമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ലോകോത്തര താരവും ടീമിന്റെ നായകനുമായ കോഹ്‌ലിയില്‍ നിന്നും ആരാധകര്‍ കൂടുതല്‍ പ്രതീക്ഷിക്കും. അപ്പോള്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ നിരാശ തോന്നാറില്ലെന്ന വിരാടിന്റെ വാക്കുകള്‍ കള്ളമാണെന്നും ഇംഗ്ലീഷ് ബോളര്‍ പറഞ്ഞു.