Webdunia - Bharat's app for daily news and videos

Install App

ഗില്ലിനെ പൂജ്യനാക്കി മടക്കി, മഗ്രാത്തിന്റെ റെക്കോർഡിനൊപ്പം ആൻഡേഴ്‌സൺ

Webdunia
വ്യാഴം, 4 മാര്‍ച്ച് 2021 (18:37 IST)
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെ പൂജ്യനാക്കി പുറത്താക്കിയതോടെ ലോക റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സൺ.
 
ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളിലായിരുന്നു ആൻഡേഴ്‌സൺ ഗില്ലിനെ പൂജ്യനാക്കി മടക്കിയത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ പേരെ പൂജ്യത്തിന് ഔട്ടാക്കിയ ബൗളറെന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ലോക റെക്കോര്‍ഡിനൊപ്പം എത്താൻ ആൻഡേഴ്‌സണിനായി. ഇരുവരും 104 തവണയാണ് ബാറ്റ്സ്മാന്മാരെ പൂജ്യനാക്കി മടക്കിയിട്ടുള്ളത്.
 
മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനാല്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ മാത്രമാക്കാന്‍ ആന്‍ഡേഴ്‌സനു കഴിഞ്ഞേക്കും.  ടെസ്റ്റില്‍ കൂടുതല്‍ പേരെ പുജ്യത്തിന് ഔട്ടാക്കിയ എലൈറ്റ് ബൗളര്‍മാരുടെ നിരയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ രാജാവായ ഷെയ്ന്‍ വോണും ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനായ മുത്തയ്യ മുരളീധരനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഇരുവരും 102 പേരെയാണ് പൂജ്യത്തിന് പുറത്താക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

Portugal vs Spain: നിൻ്റെ പ്രായമാടാ എൻ്റെ എക്സ്പീരിയൻസ്, നേഷൻസ് ലീഗിൽ ഇന്ന് റൊണാൾഡോയും യമാലും നേർക്കുനേർ

ബിസിസിഐയ്ക്ക് ശ്രേയസിന്റെ ചെക്ക്, ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments