Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ ഇതിഹാസമാകാൻ പോകുന്ന കളിക്കാരൻ: ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മുൻ ഓസീസ് താരം

അവൻ ഇതിഹാസമാകാൻ പോകുന്ന കളിക്കാരൻ: ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മുൻ ഓസീസ് താരം
, ചൊവ്വ, 2 ഫെബ്രുവരി 2021 (19:38 IST)
ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായി കഴിഞ്ഞ ഓസീസ് ടൂറിൽ തുടക്കം കുറിച്ച യുവതാരം ശുഭ്‌മാൻ ഗിൽ അടുത്ത 10 വർഷം കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്സ്മാന്മാരിൽ ഒരാളായി മാറുമെന്ന് മുൻ ഓസീസ് സ്പിന്നർ ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എല്ലാത്തരം ഷോട്ടുകളും അവന്റെ കൈവശമുണ്ട്. ഓസ്ട്രേലിയയിൽ ഓസീസ് ബൗളർമാർ ഷോർട്ട്‌ബോൾ ഉപയോഗിച്ച് പരീക്ഷിച്ചപ്പോൾ ഹുക്ക്‌ഷോട്ടുകൾ കളിക്കാൻ ഗിൽ തയ്യാറായി. അതാണ് എന്നെ ഏറെ ആകർഷിച്ചത്. തീർച്ചയായും അടുത്ത 10 വർഷങ്ങൾക്കുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായി അവൻ മാറും ഹോഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പിൻ എന്താണെന്ന് ഇംഗ്ലണ്ടിന് മനസിലായിട്ടില്ല, ക്യാപ്‌റ്റനും അത് കൈകാര്യം ചെയ്യാൻ അറിയില്ല: വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം