Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേബി റസല്‍ വരുന്നു; ബാറ്റ് ചെയ്‌ത് റസല്‍ പന്തെറിഞ്ഞ് ലോറ - വൈറലായി ദൃശ്യങ്ങള്‍

ബേബി റസല്‍ വരുന്നു; ബാറ്റ് ചെയ്‌ത് റസല്‍ പന്തെറിഞ്ഞ് ലോറ - വൈറലായി ദൃശ്യങ്ങള്‍
ജമൈക്ക , ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (16:21 IST)
കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രേ റസലും ഭാര്യം ജസിം ലോറയും. അച്ഛനാകാന്‍ പോകുന്നതിന്റെ ആഹ്ലാദം സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുന്ന റസലിന്റെയും ലോറയുടെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് വെളിപ്പെടുത്താന്‍ വ്യത്യസ്ഥമായ മാര്‍ഗമാണ് റസലും ഭാര്യയും സ്വീകരിച്ചത്.

ബേബി റസല്‍ എന്നെഴുതിയ ബോർഡിനു മുമ്പില്‍ ബാറ്റ് ചെയ്യുകയും ലോറ വെള്ള നിറത്തിലുള്ള വലിയൊരു പന്ത്  എറിഞ്ഞ് നല്‍കുകയും ചെയ്യുന്നതായിരുന്നു രീതി. പന്ത് എറിയാന്‍ ആവശ്യപ്പെട്ടതോടെ ലോറ അതനുസരിച്ചു. ബാറ്റില്‍ കൊണ്ട പന്ത് പൊട്ടുകയും പിങ്ക് നിറത്തിലുള്ള പുകയും അലങ്കാരങ്ങളും പുറത്തു വരുകയും ചെയ്‌തു. ഇതോടെ തനിക്ക് ജനിക്ക് പോകുന്ന കുഞ്ഞ് പെണ്‍കുട്ടിയാണെന്ന് റസല്‍ വെളിപ്പെടുത്തുകയും ചെയ്‌തു.

“ഒരു പെണ്‍കുട്ടിയാണ് ജീവത്തിലെ അടുത്ത അനുഗ്രഹം. ജനിക്കാന്‍ പോകുന്നത് ആൺകുട്ടിയോ പെൺകുട്ടിയോ എന്നതല്ല. ആരോഗ്യമുള്ള കുഞ്ഞിനെയാണ് ദൈവത്തോട് ചോദിക്കുന്നതെന്നും വീഡിയോയ്‌ക്ക് ഒപ്പം റസല്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 

So it's #GIRL


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ മെസിയെക്കാള്‍ മിടുക്കന്‍, മറ്റുള്ളവരുടെ ഇഷ്‌ടം എനിക്ക് പ്രശ്‌നമല്ല’; ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ