Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി; ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പാക്കിസ്ഥാന്റെ പത്ത് വിക്കറ്റ് വീഴ്ത്തുന്ന കാഴ്ച (വീഡിയോ)

Anil Kumble
ഇന്ത്യയുടെ സ്പിന്‍ ഇതിഹാസമാണ് അനില്‍ കുംബ്ലെ. ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ ഏക ഇന്ത്യന്‍ താരം. ലോക ക്രിക്കറ്റില്‍ ഈ റെക്കോര്‍ഡുള്ളത് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ്. 
 
1999 ഫെബ്രുവരി ഏഴിനാണ് അനില്‍ കുംബ്ലെയുടെ പത്ത് വിക്കറ്റ് പ്രകടനം. ചിരവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു ഇത്. പത്ത് വിക്കറ്റ് നേട്ടത്തിന്റെ 23-ാം വാര്‍ഷികത്തില്‍ അനില്‍ കുംബ്ലെയുടെ മാസ്മരിക ബൗളിങ്ങിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. 
420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പാക്കിസ്ഥാന്‍ ഒരു സമയത്ത് 101/0  എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് 207 ന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുന്ന നിലയിലേക്ക് എത്തിയത്. പത്ത് വിക്കറ്റും വീഴ്ത്തിയത് കുംബ്ലെ തന്നെ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരം, ടിക്കറ്റുകൾ വിറ്റുതീർന്നത് നിമിഷങ്ങൾക്കുള്ളിൽ