Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയെ തൊട്ടാല്‍ കുംബ്ലെയ്‌ക്ക് പിടിക്കില്ല; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ പരിശീലകന്‍

കോഹ്‌‌ലി അത്തരത്തിലുള്ള പണി കാണിക്കില്ല; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ പരിശീലകന്‍

കോഹ്‌ലിയെ തൊട്ടാല്‍ കുംബ്ലെയ്‌ക്ക് പിടിക്കില്ല; പൊട്ടിത്തെറിച്ച് ഇന്ത്യന്‍ പരിശീലകന്‍
മൊഹാലി , വ്യാഴം, 24 നവം‌ബര്‍ 2016 (19:52 IST)
ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലി പന്തിൽ കൃത്രിമം കാട്ടിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ ആരോപണം തള്ളി പരിശീലകൻ അനിൽ കുംബ്ലെ. ഇത്തരം കഥകളിൽ കഴമ്പില്ല. ടെസ്റ്റ് അവസാനിച്ച് ഒരാഴ്ചയായിട്ടും സന്ദർശക ടീം മാച്ച് റഫറിക്കു പരാതി നൽകിയിട്ടില്ല. ജനങ്ങൾക്ക് ആരോപിക്കാം, എഴുതാം. എന്നാൽ നിരാശപ്പെടാൻ മാത്രം അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കംബ്ലെ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അധികമൊന്നും പ്രതികരിക്കാനില്ല, അമ്പയറോ മാച്ച് റഫറിയോ സംഭവത്തിൽ ഞങ്ങളെ സമീപിച്ചിട്ടില്ല. നിലവിലെ ഇന്ത്യൻ ടീമിൽ കളിക്കുന്ന ആരുംതന്നെ കളിയിൽ കൃത്രിമം കാട്ടാൻ ശ്രമിക്കുന്നവരല്ല. ഇത്തരം കഥകൾക്കു പ്രചാരണം നൽകുന്നത് അവസാനിപ്പിക്കണമെന്നും കുംബ്ലെ അവകാശപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകര്‍ ബാറ്റ് ചെയ്യുമ്പോള്‍ കോഹ്‌ലി പന്ത് തുപ്പൽ ഉപയോഗിച്ചു മിനുസപ്പെടുത്തുന്നതായ ദൃശ്യങ്ങൾ ബ്രിട്ടീഷ് ഓൺലൈനായ ഡെയ്ലി മെയ്ലാണ് പുറത്തുവിട്ടത്. ഓപ്പണിംഗ്  വിക്കറ്റിൽ അലിസ്​റ്റർ കുക്കും ഹസീബ്​ ഹമീദും ചെര്‍ന്നുള്ള​ കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് 130 റൺസ്​ നേടിയപ്പോഴായിരുന്നു കോഹ്​ലിയുടെ കരവിരുത്​.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂക്കി വിളിച്ച ഓസീസ് ആരാധകരെ അടിച്ചോടിച്ച് ഡുപ്ലിസി - അവസാനിച്ചത് വമ്പന്‍ പോരാട്ടത്തില്‍