‘ചിത്രങ്ങളില്‍ കാണുന്ന പോലെ അത്ര കളര്‍ഫുള്ളായിരുന്നില്ല ഈ താര ദമ്പതികളുടെ കല്യാണം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
അവരുടെ കല്ല്യാണം അത്ര കളര്‍ഫുള്ളായിരുന്നില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെഡ്ഡിംഗ് ഡിസൈനര്‍
ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടേയും വിവാഹമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ആരാധകര്‍ കാത്തിരുന്ന ഇവരുടെ വിവാഹം അത്ര സുഖകരമായല്ല നടന്നതെന്നാണ് വെഡ്ഡിംഗ് ഡിസൈനറായ ദേവിക നാരായണ്‍ പറയുന്നത്.
ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു വിവാഹം നടന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. എന്നാല്‍ വിവാഹത്തിന്റെ വേദിയടക്കം അവസാന നിമിഷം മാറ്റേണ്ടി വന്നെന്നാണ് ദേവിക പറയുന്നത്.
കാലാവസ്ഥയായിരുന്നു വിരാട്-അനുഷ്‌ക വിവാഹത്തില്‍ വില്ലനായെത്തിയത്. ‘ഇറ്റലിയില്‍ ഇത് വിന്റര്‍ കാലമാണ്. ഈ സമയത്ത് ഇവിടെയാരും വിവാഹം കഴിക്കാറില്ല. ഒടുവില്‍ ഔട്ട് ഡോറില്‍ നിന്നും ഇന്‍ ഡോറിലേക്ക് വേദി മാറ്റി വെക്കുകയായിരുന്നുവെന്ന് ദേവിക പറയുന്നു.