Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു
						
		
						
				
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്
			
		          
	  
	
		
										
								
																	
	Arjun Tendulkar: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. അര്‍ജുനൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അര്‍ജുന്റെ സഹോദരി സാറ ടെന്‍ഡുല്‍ക്കറും സാനിയയും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്. 
 
									
										
								
																	
	 
	അതേസമയം ടെന്‍ഡുല്‍ക്കര്‍ കുടുംബമോ ഘായി കുടുംബമോ വിവാഹനിശ്ചയത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 
 
									
											
							                     
							
							
			        							
								
																	
	 
	മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് അര്‍ജുന്‍ കളിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് അര്‍ജുന്‍. ഐപിഎല്ലില്‍ അഞ്ച് കളികളില്‍ മാത്രമാണ് അര്‍ജുന്‍ മുംബൈക്കായി ഇറങ്ങിയിട്ടുള്ളത്.