Arshdeep Singh: വിക്കറ്റില്‍ നൂറടിച്ച് അര്‍ഷ്ദീപ് സിങ്

64 മത്സരങ്ങളിലായി 1,329-ാം പന്ത് എറിഞ്ഞപ്പോഴാണ് അര്‍ഷ്ദീപിന്റെ നൂറാം വിക്കറ്റ്

രേണുക വേണു
ശനി, 20 സെപ്‌റ്റംബര്‍ 2025 (12:29 IST)
Arshdeep Singh

Arshdeep Singh: രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അര്‍ഷ്ദീപ് സിങ്. ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ വിനായക് ശുക്ലയെ പുറത്താക്കിയാണ് അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കിയത്. 
 
64 മത്സരങ്ങളിലായി 1,329-ാം പന്ത് എറിഞ്ഞപ്പോഴാണ് അര്‍ഷ്ദീപിന്റെ നൂറാം വിക്കറ്റ്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 25-ാം താരം കൂടിയാണ് അര്‍ഷ്ദീപ്. അതിവേഗം 100 വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ഷ്ദീപ് മൂന്നാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ (53 മത്സരങ്ങള്‍, 1185 പന്തുകള്‍), നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലമിച്ഛാനെ (54 മത്സരം, 1220 പന്തുകള്‍) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 
 
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അര്‍ഷ്ദീപ് സിങ് ഇന്ത്യക്കായി ആദ്യ ട്വന്റി 20 കളിക്കുന്നത്. മൂന്ന് വര്‍ഷവും 74 ദിവസവും കൊണ്ടാണ് ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ഷ്ദീപിന്റെ 100 വിക്കറ്റ് നേട്ടം. 
 
ഇന്ത്യക്കായി ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ യുസ്വേന്ദ്ര ചഹലും ഹാര്‍ദിക് പാണ്ഡ്യയുമാണ് അര്‍ഷ്ദീപിനു പിന്നില്‍. ഇരുവര്‍ക്കും 96 വിക്കറ്റുകള്‍ വീതമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

'സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ല, ലീഡർഷിപ്പാണ് പ്രധാനം', തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി അജിങ്ക്യ രഹാനെ

KKR vs SRH : ഹെഡും അഭിഷേകും തുടങ്ങി, ക്ലാസൻ അവസാനിപ്പിച്ചു, കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

അടുത്ത ലേഖനം
Show comments