Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ashes Series: സിഡ്നിയിൽ വില്ലനായി മഴ, പതറിയെങ്കിലും തിരിച്ചടിച്ച് ഇംഗ്ലണ്ട്

England vs Australia, Ashes Series, Cricket News, Joe Root, Harry Brook,ഇംഗ്ലണ്ട്- ഓസ്ട്രേലിയ, ആഷസ് സീരീസ്, ക്രിക്കറ്റ് വാർത്ത, ജോ റൂട്ട്,ഹാരി ബ്രൂക്ക്

അഭിറാം മനോഹർ

, ഞായര്‍, 4 ജനുവരി 2026 (14:13 IST)
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ആവേശതുടക്കം. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ട് തുടക്കത്തില്‍ പതറിയെങ്കിലും ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും മികവില്‍ 3 വിക്കറ്റിന് 211 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും കാരണം വെറും 45 ഓവറുകള്‍ മാത്രമാണ് ഇന്ന് മത്സരം നടന്നത്.
 
57ന് 3 എന്ന നിലയില്‍ നിന്നും ഹാരി ബ്രൂക്കും ജോ റൂട്ടും ചേര്‍ന്ന കൂട്ടുക്കെട്ടാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഓസീസ് ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യദിനം അവസാനിക്കുമ്പോള്‍ 78 റണ്‍സുമായി ബ്രൂക്കും 72 റണ്‍സുമായി ജോ റൂട്ടും ക്രീസിലുണ്ട്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട്ട് ബോളണ്ട്, മൈക്കല്‍ നെസ്സര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐയ്ക്കുള്ള മറുപടിയോ?, സുരക്ഷാഭീഷണിയുണ്ട്, ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്