Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി പുറത്തായ രീതി നോക്കു, അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്: തെറ്റ് ചൂണ്ടികാട്ടി നെഹ്‌റ

കോലി പുറത്തായ രീതി നോക്കു, അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്: തെറ്റ് ചൂണ്ടികാട്ടി നെഹ്‌റ
, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (21:20 IST)
സൗത്താഫ്രിക്കയിലും മോശം ഫോം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറാക്കി മാറ്റാൻ ഇത്തവണയും കോലിയ്ക്കായില്ല. 35 റൺസാണ് താരം സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരത്തിൽ കോലിയുടെ പുറത്താവലിനെ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റ.
 
സെഞ്ചൂറിയനിൽ ലുങ്കിൽ എൻഗിഡിയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തിൽ കോലി എഡ്‌ജ് ചെയ്‌ത് പുറത്താവുകയായിരുന്നു. വിരാട് കോലിയെ പോലൊരു താര‌ത്തിൽ നിന്നും ആളുകൾ റൺസ് പ്രതീക്ഷിക്കും. സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും നേടാനുള്ള ദാഹം കോലിയ്ക്കുണ്ട്. അതിനാൽ തന്നെ സ്വന്തം പ്രകടനത്തിൽ കോലിയ്ക്ക് നിരാശയുണ്ടാകും.
 
മുൻപ് കണ്ട കോലിയെ രണ്ട് മൂന്ന് വർഷമായി കാണാനാവുന്നില്ല. എന്നാൽ ഫോം കണ്ടെത്തിയാൽ കോലിയെ തടയാനാവില്ല. കോലി പുറത്തായ രീതി നോക്കുകയണെങ്കിൽ ഒരുകാര്യം മനസിലാകും. ലൂസ് ഷോട്ട് കളിക്കാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർ കോലിയെ പ്രേരിപ്പിക്കുകയായിരുന്നു. സ്വിങ് പന്തുകളിൽ കോലി കളിക്കുന്നത് എങ്ങനെയാണെന്ന് ഇന്നത്തെ പുറത്താകൽ കണ്ടാൽ മനസിലാകും. ഇത്തരം പന്തുകൾ ലീവ് ചെയ്യുന്നതാണ് ഉചിതം. കെഎൽ രാഹുലിന്റ് സെഞ്ചുറി ഇത്തരം പന്തുകൾ ലീവ് ചെയ്യാൻ സാധിച്ചതിന്റെ ഗുണമാണ് നെഹ്‌റ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്: മഴമൂലം രണ്ടാം ദിന മത്സരം ഉപേക്ഷിച്ചു