Webdunia - Bharat's app for daily news and videos

Install App

എൻ്റെ ജോലി നീ കളയുമോടെയ്.. നാലാം ടെസ്റ്റിൽ പന്തെറിഞ്ഞ പുജാരയോട് അശ്വിൻ, കലക്കൻ മറുപടി നൽകി പുജി

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2023 (13:22 IST)
ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റിന് പിന്നാലെ പരസ്പരം ട്രോളുകളുമായി ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയും ആർ അശ്വിനും. മത്സരത്തിൽ പുജാര ബൗൾ ചെയ്തതിനെ ചൊല്ലിയായിരുന്നു അശ്വിൻ്റെ ട്രോൾ. അഹമ്മദാബാദ് ടെസ്റ്റ് സമനിലയാകുമെന്ന് ഉറപ്പായതോടെയാണ് നായകൻ രോഹിത് ശർമ ലെഗ് സ്പിന്നർ കൂടിയായ പുജാരയെ പന്തേൽപ്പിച്ചത്. 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പന്തെറിഞ്ഞ ശേഷം ഇപ്പോഴാണ് പുജാര വീണ്ടും പന്തെറിയുന്നത്.
 
പുജാരയുടെ ഓവർ പൂർത്തിയാക്കിയതും മത്സരം സമനിലയായി അവസാനിപ്പിക്കാമെന്ന് ഇരുനായകന്മാരും സമ്മതിക്കുകയായിരുന്നു. പുജാര പന്തെറിയുന്ന ചിത്രത്തിനൊപ്പം ഇനി ഞാൻ എന്ത് ചെയ്യണം, പണി നിർത്തണോ എന്നായിരുന്നു അശ്വിൻ്റെ ചോദ്യം.പണിയൊന്നും മതിയാകേണ്ട നാഗ്പൂർ ടെസ്റ്റിൽ എനിക്ക് പകരം മൂന്നാമനായി ബാറ്റ് ചെയ്തതിൻ്റെ നന്ദിയാണെന്ന് കൂട്ടിയാൽ മതിയെന്ന് പുജാര തിരിച്ചടിച്ചു. പുജാര ബൗൾ ചെയ്താൽ അതെങ്ങനെ പ്രത്യുപകാരമാകുമെന്ന് അശ്വിൻ തിരിച്ചുചോദിച്ചു.
 
ഭാവിയിൽ അശ്വിന് ഇനിയും വൺഡൗണിൽ ഇറങ്ങേണ്ടി വന്നാൽ അതിനാവശ്യത്തിന് വിശ്രമം നൽകിയതാണെന്ന് പുജാര തിരിച്ച് മറുപടിയും കൊടുത്തു. താരങ്ങളുടെ ഈ പരസ്പരമുള്ള കൗണ്ടറുകൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബോർഡർ-ഗവാസ്കർ ട്രോഫീ കഴിഞ്ഞതും അശ്വിൻ- പുജാര ട്രോഫി തുടങ്ങിയതായി പല ആരാധകരും കമൻ്റിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

അടുത്ത ലേഖനം
Show comments